നാലു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞു, ഒന്നിച്ചായിരുന്നു താമസം: ആരാധകരെ ഞെട്ടിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരജോഡിയാണ് ദീപികയും റണ്‍വീറും. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ നാലു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും ഒരുമിച്ചായിരുന്നു താമസമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദീപികയിപ്പോള്‍. നാലുവര്‍ഷം ഒരുമിച്ചു ജീവിച്ചശേഷം ഇപ്പോളെന്തിന് വിവാഹം കഴിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദീപിക.
''വിവാഹശേഷം ഞങ്ങളുടെ ബന്ധത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എനിക്ക് അവ വാക്കുകളില്‍ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോള്‍ കൂടുതല്‍ ഉറപ്പും സന്തോഷവും തോന്നുന്നു. നല്ലൊരു അനുഭവമാണിത്'' ദീപിക പറഞ്ഞു.
ആറു വര്‍ഷത്തെ പ്രണയത്തിനശേഷമാണു രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. 4 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ദീപിക- രണ്‍വീര്‍ വിവാഹ വാര്‍ത്ത പുറത്തു വന്ന അവസരത്തില്‍ ഇനി വിവാഹത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഉന്നയിച്ചിരുന്നു. ദീപികയേയും രണ്‍വീറിനെയും പരിഹസിക്കുന്ന രീതിയിലായിരുന്നു പലരുടേയും കമന്റുകള്‍. അന്ന് ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഇതെന്നും ദീപിക-രണ്‍വീര്‍ ആരാധകര്‍ പറയുന്നു.
ഇരുവരുമൊന്നിച്ച ആദ്യസിനിമ രാംലീല റിലീസ് ചെയ്ത നവംബര്‍ 15ന് ഇറ്റലിയിലെ ലേക്‌കോമോയില്‍ വെച്ചായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha