അനുഷ്‌കയുടെ വിവാഹഫോട്ടോ കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു: സോനം കപൂറിന്റെ വെളിപ്പെടുത്തല്‍

2018 ബോളിവുഡില്‍ വിവാഹങ്ങളുടെ വര്‍ഷമായിരുന്നു. മുന്‍നിര നായികമാരെല്ലാം വിവാഹിതരായി. കഴിഞ്ഞ ഡിസംബറില്‍ അനുഷ്‌ക തുടങ്ങിവെച്ച വിവാഹം സോനം, ദീപിക ഒടുവില്‍ ഈ ഡിസംബറില്‍ പ്രിയങ്ക എന്നിവരിലെത്തി. ബി ടൗണിന്റെ സമകാലികരായ 4 നായികമാരങ്ങനെ വിവാഹിതരായി. കരണ്‍ ജോഹറുമൊത്തുള്ള ചാറ്റ് ഷോയില്‍ വിവാഹ കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ച് സോനം മനസ്സു തുറന്നു. സഹോദരങ്ങളായ ഹര്‍ഷവര്‍ധന്‍ കപൂര്‍, റിയാ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് സോനം അതിഥിയായെത്തിയത്.
അടുത്തിടെ വിവാഹിതരായ, അനുഷ്‌ക, ദീപിക, പ്രിയങ്ക എന്നിവരില്‍ ആരായിരുന്നു സുന്ദരിയായ വധുവെന്നായിരുന്നു സോനത്തിനെ കുഴയ്ക്കാന്‍ കരണിന്റെ ചോദ്യം. വധുക്കളില്‍ ആരാണ് കൂടുതല്‍ സുന്ദരിയെന്ന് പറയാന്‍ താന്‍ ആളല്ലെന്നും എല്ലാവരും അതിശയകരമായ രീതിയില്‍ സുന്ദരികളായിരുന്നുവെന്നും മറുപടി പറഞ്ഞ സോനം, അനുഷ്‌ക ശര്‍മ്മയുടെ വിവാഹചിത്രം കണ്ട് താന്‍ പൊട്ടിക്കരഞ്ഞെന്നും വെളിപ്പെടുത്തി. അനുഷ്‌കയുടെ വിവാഹത്തിനാണ് താന്‍ ആദ്യം പങ്കെടുത്തതെന്നും, അവളുടെ വിവാഹചിത്രം കണ്ടപ്പോള്‍ കരച്ചിലടക്കാനായില്ലെന്നും അവളുടെ അത്ര സുന്ദരമായൊരു ചിത്രം കണ്ടാണ് താന്‍ കരഞ്ഞു പോയതെന്നും താരം വിശദീകരിച്ചു. അനുഷ്‌കയെ തനിക്കേറെയിഷ്ടമാണെന്നും അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നുമായിരുന്നു സോനത്തിന്റെ സഹോദരി റിയ പറഞ്ഞത്.
മെയ് 8നായിരുന്നു അനില്‍ കപൂറിന്റെ മകളും നടിയുമായ സോനത്തിന്റെ രാജകീയ വിവാഹം. വ്യവസായി ആനന്ദ് അഹൂജയാണ് ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha