പദ്മാവതും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററും; ഈ 'മന്‍മോഹന്‍സിങ്' അന്ന് എന്താ വാ തുറക്കാതിരുന്നത്?

ഇന്ത്യന്‍ രാഷ്ട്രീയത്തിലും, ബോളിവുഡിലും ഒരുപോലെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിയായുള്ള ജീവിതത്തെ ആസ്പതമാക്കി ഒരുക്കുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്ന അനുപം ഖേറിനെതിരെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. പത്മാവതിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ച ദീപിക പദുക്കോണിനെ പല മന്ത്രിമാരും ഭീഷണിപ്പെടുത്തിയിരുന്നു, ആ അവസരത്തില്‍ മന്‍മോഹന്‍ സിങായെത്തുന്ന അനുപം ഖേര്‍ ഏതെങ്കിലും തരത്തില്‍ അപലപിച്ചിരുന്നോ എന്ന് ജ്വാല ട്വിറ്ററില്‍ ചോദിച്ചു.
മന്‍മോഹന്‍ സിംഗ് ആയുള്ള ഖേറിന്റെ വേഷപ്പകര്‍ച്ച കൊണ്ട് തന്നെ ശ്രദ്ധേയമായ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കുമെന്ന ശ്രുതിയും ബോളിവുഡില്‍ നിറയുന്നുണ്ട്. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത്. വിജയ് രത്നാകര്‍ ഖട്ടെയാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സംവിധാനം ചെയ്യുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിയേറ്റുകളില്‍ എത്തുന്നത് എന്നതും ചിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ബി ജെ പി അനുകൂലി ആയി അറിയപ്പെടുന്ന അനുപം ഖേര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ഇതെന്ന് അവകാശപ്പെട്ടിരുന്നു. നേരത്തെ പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില ബി.ജെ.പി നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും രംഗത്തെത്തിയിരുന്നു.
പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബി.ജെ.പി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ സമാജ് നേതാവും പ്രഖ്യാപിച്ചിരുന്നു. ദീപികയുടെ മൂക്ക് മുറിക്കണമെന്നും സംഘ് നേതാക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha