അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേ?; മീടുവില്‍ തട്ടിവീണ് റാണി മുഖര്‍ജി: തിരിച്ചടിച്ച് ദീപികയും ആലിയയും

പോയ വര്‍ഷം സിനിമാ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് 'മീ ടൂ'വെളിപ്പെടുത്തലുകളെ കുറിച്ചാണ്. നടി തനുശ്രീ ദത്തയാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ തുടങ്ങിവെച്ചത്. എന്നാല്‍ പിന്നീട അങ്ങോട്ട് സിനിമ ലോകം ഒന്നടങ്കം ഈ ക്യാമ്പയിന്‍ ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മീടൂ വെളിപ്പെടുത്തലുകളില്‍ വ്യത്യസ്ത നിലപാടുമായി നടി റാണി മൂഖര്‍ജി രംഗത്തെത്തിയിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് റാണി മൂഖര്‍ജി വിഷയത്തിന്റെ ഗൗരവം ഒട്ടും പരിഗണിക്കാതെ, ഇതേ കുറിച്ച് പ്രതികരിക്കുന്നത്.
പ്രമുഖ നടിമാരായ ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ എന്നിവരും ചര്‍ച്ചയിലുണ്ടായിരുന്നു. ഇവര്‍ മീ ടൂ ക്യാമ്പയിനെ അനുകൂലിച്ചപ്പോള്‍ റാണി മൂഖര്‍ജി ഈ നിലപാടിന് വിപരീതമായിട്ടാണ് സംസാരിച്ചത്.ഇതേ തുടര്‍ന്ന് താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാല്‍ ജോലി ചെയ്യുന്ന ഇടമാണ് സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാല്‍ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാര്‍ഥ്യമെന്ന അനുഷ്‌കയുടെ പ്രസ്താവനക്ക് മറുപടിയായ് ആണ് റാണി മുഖര്‍ജിയുടെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ ശക്തരാകണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്കാവണം. സ്ത്രീകള്‍ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. ഇതിനെ എതിര്‍ത്ത് ദീപിക പദുകോണ്‍ രംഗത്തെത്തി എല്ലാ സ്ത്രീകള്‍ക്കും അത്തരം ഡി.എന്‍.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു.
എന്നാല്‍ സ്‌കൂളുകളില്‍ ആയോധനകലകള്‍ പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. എന്നാല്‍ ദീപികയും അനുഷ്‌കയും ഈ നിലപാടിനെ എതിര്‍ത്തു. സമൂഹ മാധ്യമങ്ങള്‍ ഈ ചര്‍ച്ച ഏറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് റാണിക്ക് എതിരെ വരുന്നത്. എന്നാല്‍ വിമര്ശനങ്ങളെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചട്ടില്ല.
https://www.facebook.com/Malayalivartha