തീ തിന്ന വര്‍ഷത്തെപ്പറ്റി സോണാലി

2018 സോണാലി ബേന്ദ്രയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല. ബോളിവുഡിനേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി സെണാലി ബേന്ദ്രയുടെ അര്‍ബുദം. ആദ്യം വിശ്വസിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. വലരെ പതുക്കെ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുകയായിരുന്നു. ക്യാന്‍സറുമായുളള ഫൈറ്റിങ്ങിന്റെ കഥകള്‍ സോണാലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറം ലേകത്തെത്തിച്ചിരുന്നു. ഇപ്പോഴിത പുതു വര്‍ഷത്തില്‍ പുതിയ പ്രതീക്ഷകളുമായി സോണാലിയുടെ ട്വീറ്റ് വൈറലാകുകയാണ്.
ശുഭപ്രതീക്ഷയോടെയാണ് സൊണാലി ന്യൂയറിനെ വരവേല്‍ക്കുന്നത്. മുടി ബ്ലോ െ്രെഡ ചെയ്യുന്ന പടം പങ്കുവെച്ചു കൊണ്ടാണ് ന്യൂയര്‍ ആശംസിക്കുന്നത്. ഇത് തന്റെ 2018 ലെ അവസാന ബ്ലോ െ്രെഡ ആണെന്നും 2019 ല്‍ അടുത്തത് ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം ട്വിറ്ററില്‍ കുറിച്ചു. എന്റെ മുടി മുറിക്കുന്നതിനും മുന്‍പുളള ബ്ലേ െ്രെഡയുടെ ചിത്രങ്ങളാണിത്. തനിയ്ക്ക് ഇപ്പോള്‍ മുടി വളരാന്‍ തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ 2019 ല്‍ വീണ്ടും മുടി ബ്ലോെ്രെഡ ചെയ്യാനാകുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
വളരെ അധികം കാര്യങ്ങള്‍ പഠിപ്പിച്ച വര്‍ഷമായിരുന്നു 2019. ഏറെ വലിയ യാത്രയായിരുന്നു കഴിഞ്ഞു പോയത്. ഇതിലൂടെ പലകാര്യങ്ങളും പഠിച്ചുവെന്നും സെണാലി പറയുന്നു. 2018 ജൂലൈയിലായിരുന്നു താരത്തിന് സ്താനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി താരം ന്യൂയോര്‍ക്കിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് ചികിത്സയ്ക്കിടെയുള്ള അനുഭവങ്ങളെ കുറിച്ചും താന്റെ രേഗത്തിന്റെ സ്‌റ്റേജിനെ കുറിച്ചും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അര്‍ബുദം ശരീരത്തെ കീഴടക്കിയപ്പോഴും ചിരിച്ചു കൊണ്ടാണ് താരം ഈ മഹാ ആപത്തിനെ നേരിട്ടത്. 43ാം വയസ്സിലായിരുന്നു താരത്തിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. അസുഖത്തെ ചിരിച്ചു കൊണ്ടായിരുന്നു താരം നേരിട്ടത്. വില്‍ പവര്‍ ഒന്നുകൊണ്ടാ മാത്രമാണ് സോണാലി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. താരത്തിന്റെ വാക്കുകളില്‍ നിന്ന് ഇത് വളരെ വ്യക്തവുമായിരുന്നു. ''ഈയിടെയാണ് താന്‍ അറിഞ്ഞത് തനിക്കും ക്യാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടെന്നും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും.
കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് ചില പരിശോധനകള്‍ നടത്തിയത്. അപ്പോഴാണ് ക്യാന്‍സറാണെന്ന് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞത്. എന്നാല്‍, താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുന്നു'' ഇതായിരുന്നു സോണാലിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha