ഇതൊരു നടിക്കും ഉണ്ടാക്കരുത്... മൂന്ന് പ്രണയ പരാജയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ചാര്‍മ്മിള; ഇപ്പോള്‍ കഴിയുന്നത് വാടകവീട്ടില്‍; കിടന്നുറങ്ങുന്നത് നിലത്ത് പായയില്‍; മകനെ നോക്കാന്‍ പണമില്ലാത്തതിനാല്‍ സംരക്ഷണം ഏറ്റെടുത്തത് നടന്‍ വിശാല്‍

കുറഞ്ഞ കാലയളവില്‍ ശ്രദ്ധേയയായ നടിയാണ് ചാര്‍മ്മിള. മോഹന്‍ലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്ത നടി കൂടിയാണ് ചാര്‍മ്മിള. എന്നാല്‍ പിന്നീട് ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചയും മറ്റും ചാര്‍മ്മിളയുടെ ജീവിതം എടുത്തുമറിച്ചു. വീണ്ടും രണ്ട് പ്രണയം കൂടി തന്റെ ജീവിത തകര്‍ച്ചയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ചാര്‍മ്മിള പറയുന്നത്.
കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ താന്‍ മാതാവിനോടും മകനോടുമൊപ്പം ദരിദ്ര ജീവിതം നയിക്കുകയാണെന്ന് ചാര്‍മ്മിള വ്യക്തമാക്കി.
സഹോദരിയുടെ സുഹൃത്തായ സോഫ്‌റ്റ്വേര്‍ എഞ്ചിനീയറെ വിവാഹം കഴിച്ചുള്ള തകര്‍ന്ന ദാമ്പത്യത്തിന് ശേഷം താരം ഇപ്പോള്‍ വിവാഹമോചിതയായി മകനുമായി പുതിയ ജീവിതം നയിക്കുകയാണ്. രോഗബാധിതയായ മാതാവും ഇവര്‍ക്കൊപ്പമുണ്ട്. തമിഴ്‌നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ ഒരു തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് അവര്‍.
ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതു വയസ്സുള്ള മകന്റെ വിദ്യാഭ്യാസം നടക്കുന്നത് തമിഴ്‌നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ടാണ്. അവന്റെ സ്‌കൂള്‍ഫീസ് വിശാലാണ് മുടങ്ങാതെ നല്‍കുന്നത്. വല്ലപ്പോഴും അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷമെന്നും താരം പറയുന്നു. മകന്‍ ജൂഡ് അഡോണിസ് ഇങ്ങിനെ ജീവിക്കേണ്ട ആളല്ലെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ഈ ദാരിദ്ര്യം നിറഞ്ഞ ജീവിതം കിട്ടിയതെന്നും ചാര്‍മ്മിള പറയുന്നു.
സിനിമകള്‍ ഇടയ്ക്കു കിട്ടുന്നത് കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ കാര്യങ്ങള്‍ ഒരു വിധം മുമ്പോട്ടു നീങ്ങും. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നെന്നും താരം പറയുന്നു.
രാജേഷുമായി പിരിഞ്ഞശേഷം ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്.
താന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കുമെന്നും ചാര്‍മ്മിള പറയുന്നു. പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇങ്ങിനെയാക്കിയതെന്നും അവര്‍ പറയുന്നു. മകന്റെ ഇഷ്ടം നോക്കി ഒരു നായയെ വളര്‍ത്തുന്നുണ്ട്. താമസിക്കുന്ന രണ്ടു മുറികളിലൊന്നിലാണ് നായയും കഴിയുന്നതെന്നും പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം.
സിനിമയിലെ നാടന്‍ പെണ്‍കുട്ടിയുടെ മുഖശ്രീ ആയിരുന്നു ഒരുകാലത്ത് ചാര്‍മ്മിള. തെന്നിന്ത്യന്‍ ഭാഷകളില്‍ അറുപത്തഞ്ചിലധികം സിനിമകളിലഭിനയിച്ചിട്ടുള്ള ചാര്‍മ്മിള നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ശ്രമിക്കുന്നു. മറുനാടന്‍ ഭാഷകളിലാണ് കൂടുതലും അവസരങ്ങള്‍ ലഭിച്ചത്. ധാരാളം സിനിമകള്‍ ലഭിച്ചിരുന്ന കാലത്തെ ആര്‍ഭാട ജീവിതവും ദാമ്പത്യത്തിലെ പരാജയവുമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. സിനിമയ്ക്ക് പ്രതിഫലം ലഭിച്ചാല്‍ പതിവായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. ഇപ്പോള്‍ കോണ്ടിനെന്റല്‍ ഭക്ഷണരീതി മാറ്റി അരി ഭക്ഷണം ശീലിച്ചു തുടങ്ങി.
മുമ്പായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനേ എന്നും ഇന്നതിനാവില്ലെന്നും അമ്മയേയും മകനെയും നോക്കണമെന്നും ചാര്‍മ്മിള കൂട്ടിച്ചേര്‍ത്തു. ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും ധാരാളം അവസരങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. ഇന്ന് ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കിട്ടു പോലും ആരും വിളിക്കുന്നില്ലെന്നും ചാര്‍മ്മിള പരിഭവം പറയുന്നു.
ബാബു ആന്റണിയുമായ പ്രണയത്തകര്‍ച്ച ചാര്‍മ്മിളയെ ബാധിച്ചു. അത് കഴിഞ്ഞാണ് സീരിയല്‍ താരം കിഷോര്‍ സത്യയെ പ്രേമിച്ചത്. അതും നിലനിന്നില്ല. കിഷോര്‍ സത്യവുമായുള്ള വിവാഹ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ലെന്നും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി അദ്ദേഹമാണെന്നും ചാര്‍മ്മിള വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ കിഷോര്‍ സത്യയുടെ പ്രതികരണം മറ്റൊന്നായിരുന്നു. ചാര്‍മ്മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ല. മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചതെന്നുമാണ് കിഷോര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha