പണ്ടേ മലയാളത്തില്‍ അഭിനയിച്ചേനെ, പക്ഷേ പ്രശ്‌നമായത് ഇതാണ്: ഷാരുഖ് ഖാന്‍

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരമാണ് ഷാരുഖ് ഖാന്‍. ഹിന്ദിയല്ലാതെ ചുരുക്കം ചില അന്യഭാഷകളില്‍ മൂന്നോ നാലോ സിനിമകളിലാണ് ഷാരുഖ് വേഷമിട്ടിട്ടുള്ളത്, അതും സഹതാരമായി. എന്നിട്ടും മലയാളികള്‍ക്കുള്‍പ്പെടെ ആവേശമായി മാറിയ അത്ഭുതമാണ് ഷാരുഖ് ഖാന്‍. സ്‌റ്റേജ് ഷോകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ വരുമ്പോള്‍ വന്‍ സ്വീകരണമാണ് താരത്തിന് ലഭിക്കുന്നത്. ഷാരുഖ് മലയാളത്തില്‍ അഭിനയിക്കുമെന്ന് പലതവണ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ഒരു അഭിമുഖത്തില്‍ തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരുഖ്.
കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും മലയാള സിനിമയില്‍ പങ്കുവഹിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു താരത്തിന്റെ വാക്കുകള്‍.
പക്ഷെ മലയാള സിനിമയില്‍ നിന്ന് എസ്ആര്‍കെയെ അകറ്റിനിര്‍ത്തുന്ന ഒരു പ്രശനമുണ്ട്, 'ഭാഷ'. അതൊരു പ്രശ്‌നം തന്നെയാണെന്ന് താരം പറയുന്നു.
പ്രിയദര്‍ശനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും അത്രയേറെ അടുപ്പം ഉള്ളതുകൊണ്ട് അവരുടെ സിനിമകള്‍ കാണാന്‍ തനിക്കായിട്ടുണ്ടെന്നും ഷാറൂഖ് പറഞ്ഞു. 'മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ആരാധകനാണ് ഞാന്‍. മലയാള സിനിമയെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. വ്യത്യസ്ത രീതിയില്‍ കഥപറയുന്നതും കലാമേന്മയുള്ളതുമായ മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നുണ്ട്, ഷാറൂഖ് പറഞ്ഞു.
മലയാള സിനിമക്കാരുടെ ഷൂട്ടിങ്ങ് പ്രാവീണ്യത്തെക്കുറിച്ചും ഷാറൂഖ് സംസാരിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ചെറുതും വലുതുമായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള കഴിവാണ് താരത്തെ ആകര്‍ഷിച്ചത്. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വൈദഗ്ധ്യം സമ്മതിക്കണമെന്നും ശരിക്കും ബ്രില്യന്റാണിതെന്നുമാണ് താരത്തിന്റെ അഭിനന്ദനം.
https://www.facebook.com/Malayalivartha