സുഹൃത്തുക്കള്‍ ചതിച്ചു: കുടുംബ ജീവിതം നഷ്ടമായി: രാക്ഷസന്‍ നായകന്‍ വിഷ്ണു വിശാല്‍

2018 കടന്നു പോകുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും സോഷ്യല്‍ മീഡിയയിലൂടെ മിക്കവരും പങ്കുവെയ്ക്കുന്നുണ്ട്. പ്രിയ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 2018-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രാക്ഷസന്‍ നായകന്‍ വിഷ്ണു വിശാലും പോയവര്‍ഷത്തെ തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞു. സിനിമ വന്‍ വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതത്തില്‍ നടന് അത്ര നല്ല വര്‍ഷമല്ലായിരുന്നു ഇത്. സുഹൃത്തുക്കളെന്നു കരുതിയ പലരും ചതിച്ചതും, വിവാഹ മോചിതനായതുമൊക്കെ താരത്തെ വിഷമിപ്പിച്ചിട്ടുണ്ട്.
'2018 എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ ഒരു വര്‍ഷമായിരുന്നു. രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു. സില്‍ക്കുവാരര്‍പട്ടി സിങ്കം എന്ന ഒരു സിനിമയും എന്നെ തേടിയെത്തി. നിരവധി പേര്‍ എന്നെ ചതിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് അറിയാന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. ഇനി 2019 വരുന്നു' വിഷ്ണു ട്വീറ്റ് ചെയ്തു.
രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ 2018 ലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം വിജയിച്ചതിന് പിന്നാലെയാണ് താന്‍ വിവാഹമോചിതനായ കാര്യം വിഷ്ണു പുറത്തുവിട്ടത്. താനും ഭാര്യ രജനിയുമായി ഒരു വര്‍ഷമായി മാറി താമസിക്കുകയാണെന്നും നിയമപരമായി വേര്‍പിരിഞ്ഞുവെന്നും പറഞ്ഞ് വിഷ്ണു ട്വീറ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha