ആ യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല... 2018 ലെ യാത്രയെ കുറിച്ച് പറഞ്ഞ് അമല പോള്‍

സിനിമാ താരങ്ങളുടെ ന്യൂയര്‍ ആഘോഷം പലപ്പോഴും ലൊക്കേഷനുകളിലായിരിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും പുതുവത്സര ദിനം അവര്‍ ആഘോഷിക്കുക. ന്യൂയര്‍ മാത്രമല്ല ഏത് ആഘോഷങ്ങള്‍ വന്നാലും താരങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി അമല പോളിന്റെ 2018 ലെ ന്യൂയര്‍ ആഘോഷത്തെ കുറിച്ചാണ്. 2019 പിറന്നിട്ടും താരത്തിന്റെ മനസ്സ് 2018 ല്‍ തന്നെയാണ്. 2018ലെ സഅതിമനോഹരമയ യാത്രയെ കുറിച്ചാണ് അമല പോള്‍ ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.
ഗണപതി ഭഗവാന്റെ ജന്മഭൂമി എന്ന് അറിയപ്പെടുന്ന ഉത്തര്‍കാശിലായില്‍വെച്ചായിരുന്നു നടി അമലാ പോള്‍ 2018 ന് സ്വീകരിച്ചത്. ഉത്തര്‍ക്കാശിയിലെ മഞ്ഞുതൊപ്പികള്‍ അണിഞ്ഞ പര്‍വ്വതനിരകളിലേയ്ക്കുളള ആ യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു. യത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഡോഡി എന്ന നായക്കുട്ടിയെ കുറിച്ചും അമല വല്ലാതെ വാചാലയാകുന്നുണ്ട്. അവന്‍ ഒപ്പം ഉണ്ടെങ്കില്‍ ചെന്നായ്ക്കള്‍ പോലും തങ്ങള്‍ക്കു മുന്നില്‍ എത്താന്‍ ഭയപ്പെട്ടിരുന്നെന്നും താരം പറയുന്നു.
മഞ്ഞു മൂടി കിടക്കുന്ന മലനിരയിലെ ട്രക്കിങ് അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. ഡോഡിയ്‌ക്കൊപ്പമായിരുന്നു താരംത്തിന്റെ ട്രക്കിങ്. ഇന്ന് ഇവിടെയിരുന്നു ആ മനോഹരമായ യാത്രയെ കുറിച്ചോര്‍ക്കുമ്‌ബോള്‍ ദൈവം നിഗൂഢമായ വഴികള്‍ കാണിച്ചുതരുകയാണ് എന്ന് മനസ്സിലാവുന്നു. നമുക്ക് ഒരു ആവശ്യം വരുമ്‌ബോള്‍ പ്രാര്‍ത്ഥിക്കേണ്ടതില്ല, ദൈവം എല്ലായ്‌പ്പോഴും കൂടെയുണ്ടാകും, എല്ലാ കാണുന്ന ഒരു മഹാശക്തിയായി അവനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു എന്ന് അമല ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂ ഇയര്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അഭിലാഷ് പിളള തിരക്കഥ എഴുതി അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ഫോറന്‍സിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. കേരള പോലീസ് മുന്‍ സര്‍ജന്‍ ഡോ ബി ഉമാദത്തന്‍ കൈകാര്യം ചെയ്ത ഒരു യഥാര്‍ഥ കേസിനെ ആസ്പദമാക്കിയുളളതാണ് ചിത്രം. ഒരു പോലീസ സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് അമല വ്യക്തമാക്കി.
ചിത്രത്തില്‍ ചീഫ് ഫോറന്‍സിക് സര്‍ജന്‍ ഡോ ഭഭ്ര എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ അധികം ആരും അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയമാണിത് പുതിയ വര്‍ഷത്തില്‍ തന്നെ ചിത്രത്തിനെ കുറിച്ച് പങ്കുവെയ്ക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും അമല പറഞ്ഞു. ചെന്നെ , കോയമ്ബത്തൂര്‍, എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 2019 മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
https://www.facebook.com/Malayalivartha