മൂന്നു വര്‍ഷമായി പ്രണയത്തിലാണ്, ഇതാണെന്റെ കാമുകന്‍: തുറന്നു പറഞ്ഞ് ക്വീന്‍ നായിക സാനിയ

ക്വീന്‍ എന്ന ഒറ്റചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ അയ്യപ്പന്‍. അതിനു മുന്‍പു തന്നെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പരിചിതയായിരുന്നെങ്കിലും ക്വീനിലെ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് മികച്ച തുടക്കവും മലയാള സിനിമയില്‍ ഇടവും നല്‍കി. ഇപ്പോള്‍ വിജയ പ്രദര്‍ശനം തുടരുന്ന പ്രേതം 2വിലും മികച്ച വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാനിയ. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിനിമയില്‍ സജീവമാകുന്ന സാനിയ തന്റെ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
സാനിയ പങ്കെടുത്ത ഡാന്‍സ് റിയാലിറ്റിഷോയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന നകുല്‍ തമ്പിയാണ് തന്റെ കാമുകനെന്ന് സാനിയ തുറന്നു പറഞ്ഞു. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വച്ചാണ് സാനിയ നകുലിനെ കാണുന്നത്. ഇതേ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലെത്തുന്നതും. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്.
ഇതു കൂടാതെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സാനിയ വെളിപ്പെടുത്തല്‍ നടത്തി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോള്‍ രജീഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.
https://www.facebook.com/Malayalivartha