ഞാൻ പ്രണയത്തിലാണ്... ഡാൻസ് റിയാലിറ്റി ഷോയിലൂടെ തന്റെ മനസ് കവർന്ന കാമുകനെ വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ.ക്വീൻ, പ്രേതം 2 എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സാനിയ തന്റെ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തൽ നടത്തി. ഡാൻസ് റിയാലിറ്റി ഷോയിലൂടെ താൻ പരിചയപ്പെട്ട നകുൽ തമ്പിയാണ് തന്റെ പ്രണയ നായകനെന്നാണ് സാനിയ പറഞ്ഞത്.
തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ്‌വുഡ്‌സ് ഇന്റര്‍നാഷണന്‍ മീഡിയ സ്‌കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ഫോട്ടോസ് സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നകുലിനെ കുറിച്ച് മാത്രമല്ല തന്റെ ആദ്യ ക്രഷിനെ കുറിച്ചും സാനിയ തുറന്ന് പറഞ്ഞിരുന്നു.
തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറയുന്നു. അത് സ്‌കൂളില്‍ വെച്ച് തോന്നിയ ഒറു തമാശയായിരുന്നു. തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തിയിരുന്നു. സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ജൂണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണെന്നും സാനിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha