സിനിമയില്‍ അതുപോലത്തെ കഥാപാത്രങ്ങള്‍ കാണിക്കേണ്ടി വരും: കസബ വിവാദത്തില്‍ മലക്കം മറിഞ്ഞ് പാര്‍വ്വതി

കഴിഞ്ഞ വര്‍ഷം അവസാനമാണ് കസബ വിവാദം പാര്‍വ്വതിയെ പിടികൂടിയത്. മമ്മൂട്ടിയെപ്പോലൊരു നടന്‍ സ്ത്രീവിരുദ്ധമായ അത്തരം സിനിമയില്‍ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് പാര്‍വ്വതി ഐഎഫ്എഫ്‌കെ വേദിയിലാണ് തുറന്നു പറഞ്ഞത്. ഇത് വന്‍ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണമാണ് പാര്‍വ്വതിക്കെതിരെ നടന്നത്. ഈ വിവാദങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും കസബ വിവാദത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് പാര്‍വ്വതി. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നുമാണ് പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തല്‍.
സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി ഇതിനു മറുപടിയായി പറഞ്ഞു.
സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായതു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞതെന്ന് പാര്‍വതി വ്യക്തമാക്കി. ഈ വിമര്‍ശനങ്ങള്‍ നേരത്തെ ഉന്നയിച്ചതിന് പാര്‍വതി സൈബര്‍ ഇടങ്ങളിലും പുറത്തും കടുത്ത വിമര്‍ശനമാണ് നേരിട്ടത്.
https://www.facebook.com/Malayalivartha