വിവാഹ നിശ്ചയം കഴിഞ്ഞു: ആരാധകരോട് സന്തോഷ വാര്‍ത്ത പങ്കുവെച്ച് എമി ജാക്‌സണ്‍

ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തി തമിഴ് ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടി എമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ദ്രാസ്പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍. ഐ, തങ്കമകന്‍, തെരി. 2.0 തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത എമി വിവാഹതയാകാന്‍ പോകുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് എമി അറിയിച്ചത്. ഏറെകാലമായി കാമുകനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജാണ് വരന്‍. ഒരു പുതിയ യാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി കുറിച്ചു. ഈ വര്‍ഷം പകുതിയോടെ വിവാഹം ഉണ്ടാകും.
https://www.facebook.com/Malayalivartha