ഭര്‍ത്താവിനു സമ്മാനിക്കാന്‍ നിധിപോലെ കാത്തുസൂക്ഷിച്ചു വെയ്‌ക്കേണ്ടതല്ല കന്യകാത്വം: കല്‍ക്കി

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിക്കണമെങ്കില്‍ ആദ്യം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുകയും, ലൈംഗിക വിദ്യാഭ്യാസം നല്‍കുകയുമാണ് വേണ്ടതെന്ന് നടി കല്‍ക്കി കോച്ച്‌ലിന്‍. മീടു മൂവ്‌മെന്റിനെക്കുറിച്ചും സ്ത്രീ മുന്നേറ്റങ്ങളേക്കുറിച്ചും സംസാരിക്കവേയാണ് കല്‍ക്കി ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേക്കുറിച്ചും പറഞ്ഞത്.
'നോ എന്നു പറഞ്ഞാല്‍ ഒന്നിന്റെയും തുടക്കമല്ല, അത് ഒരു പ്രസ്താവനയുടെ അവസാനമാണ്. അതു മനസ്സിലാക്കുന്ന രീതിയിലുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണം. സ്ത്രീകള്‍ നോ പറഞ്ഞാലും ചില പുരുഷന്മാര്‍ പിന്മാറില്ല. അവരുടെ പിന്നാലെ നടന്ന് നിര്‍ബന്ധിച്ച് നിര്‍ബന്ധിച്ച് എതിര്‍ക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലപ്പെടുത്തിയ ശേഷം അവര്‍ പറഞ്ഞ നോ എന്ന ഉത്തരത്തെ യേസ് ആക്കി മാറ്റാന്‍ ശ്രമിക്കും. ഈ പ്രശനത്തെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.''- കല്‍ക്കി പറയുന്നു.
നോ എന്നാണ് മനസ്സു പറയുന്നതെങ്കില്‍ അങ്ങനെ തന്നെ ഉറപ്പിച്ചു പറയണമെന്ന് നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണം, നോ എന്നതിന്റെ അര്‍ഥം പറ്റില്ല എന്നു തന്നെയാണെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കില്‍ യേസ് എന്ന് മറുപടി പറയുന്നതെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കണം. ഇതൊക്കെ സാധിക്കണമെങ്കില്‍ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കണം.- കല്‍ക്കി പറയുന്നു.
ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിര്‍ത്തണം. കന്യകാത്വമെന്നത് പെണ്‍കുട്ടികള്‍ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേല്‍വിലാസം നല്‍കിക്കഴിഞ്ഞാല്‍ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേല്‍വിലാസം നല്‍കിയാല്‍ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും - കല്‍ക്കി പറയുന്നു.
ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ ഇനിയെങ്കിലും തയാറാകണമെന്നും കല്‍ക്കി പറയുന്നു. ലൈംഗികതയെക്കുറിച്ചും അതു നല്‍കുന്ന ആനന്ദത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും മക്കള്‍ക്കു പറഞ്ഞുകൊടുക്കാതെ ലൈംഗികാതിക്രമത്തെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും, അങ്ങനെ പറഞ്ഞാല്‍ കുട്ടികള്‍ക്ക് അതു തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കല്‍ക്കി പറയുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ഒരു പക്ഷേ നാം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പക്ഷേ ആ സമയത്തൊക്കെ ആണ്‍കുട്ടികള്‍ക്ക് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ നമ്മള്‍ മറന്നുപോയെന്നും കല്‍ക്കി ഓര്‍മ്മപ്പെടുത്തുന്നു. ഇപ്പോള്‍ പെണ്‍കുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരില്‍ പലര്‍ക്കും മോഡേണായ, ഫോര്‍വേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെന്നും കല്‍ക്കി പറയുന്നു. അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കല്‍ക്കി അഭിപ്രായപ്പെടുന്നു. ഒരു മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനത്തിലാണ് കല്‍ക്കി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുതിയത്.
https://www.facebook.com/Malayalivartha
























