22-ആം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍, ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട് ! ; താന്‍ മദ്യപിക്കുമെന്ന് മുന്‍പ് പരസ്യപെടുത്തിയിരുന്നു എന്നാൽ ഇനിയൊരിക്കലും മദ്യപിക്കില്ല; സിനിമയില്‍ സജ്ജീവമായതിനു പിന്നാലെ വെളിപ്പെടുത്തലുമായി ദേവി അജിത്

നിരവധി മലയാള സിനിമകളിലൂടെ സുപരിചതയായ നടിയാണ് ദേവി അജിത്. നന്നേ ചെറുപ്പത്തിൽ തന്നെ വിധവയായ നടി തന്റെ കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ സജ്ജീവമായതിനു പിന്നാലെയാണ് നടിയുടെ തുറന്നു പറച്ചിൽ.
വളരെ ചെറുപ്പത്തിൽ നിർമ്മാതാവായി അരങ്ങേറിയ ദേവി പിന്നീട് സിനിമയിൽ സഹതാരമായും മറ്റും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. താന്‍ മദ്യപിക്കുമെന്ന് മുന്‍പ് പരസ്യമായി പറഞ്ഞ നടി ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് വ്യകത്മാക്കിയിരിക്കുകയാണ്.
മകള്‍ക്കു വേണ്ടിയാണ് മദ്യപാന ശീലം ഉപേക്ഷിച്ചതെന്നു ദേവി അജിത്ത് പറയുന്നു. ‘ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം.’
ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത്ത് പറഞ്ഞു.
’22-ആം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തുവെന്നും ദേവി പറയുന്നു.
വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രചോദനം നിര്‍മാതാവായ സാന്ദ്രാ തോമസ് ആണ്.ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്പത്തുള്ള നിര്‍മാതാവായി മാറി.’ ദേവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























