എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.... ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ശബരിമലയിൽ നടന്ന ആചാര ലംഘനത്തിനെതിരെ തുറന്നടിച്ച് പാര്‍വതി ഷോണ്‍

കഴിഞ്ഞ ദിവസം യുവതികൾ ശബരിമല കയറിയതിനെ തുടർന്ന് വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇപ്പോൾ ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്താണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. നാളുകളായുള്ള ആചാരം അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റേതാണ്.
മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ... ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി ചോദിക്കുന്നു. ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാര്‍ത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാര്‍വതി വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
എന്നാൽ ശബരിമല കയറാനായി ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ശ്രീലങ്കയിൽ നിന്നും ശശികലയും അതിന് ശേഷം 23കാരിയായ ട്രാൻസ്‌ജെൻഡർ തേനി സ്വദേശി കയലിനും ശ്രമം നടത്തിയിരുന്നു. പാതിവഴിയിൽ വച്ച് ഇരുവർക്കും യാത്ര അവസാനിച്ച് മടങ്ങേണ്ടി വന്നു. 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്നാണ് കയല്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്ന് കയല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നേരത്തേ ട്രാന്‍സ്ജെന്‍റേഴ്സ് ശബരില ദര്‍ശനത്തിനെത്തിയിരുന്നു. ഇവരെ വഴി മധ്യേ പ്രതിഷേധകര്‍ തടയുകയും പിന്നീട് ഇവര്‍ മല കയറുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ശ്രീലങ്കന്‍ സ്വദേശിയായ ശശികല എന്ന യുവതി മലകയറാന്‍ എത്തിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധകര്‍ പമ്പയില്‍ താവളം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഗചര്യം കണക്കിലെടുത്താണ് കയല്‍ തിരിച്ച് പോയതെന്നാണ് വ്യക്തമാകുന്നത്. കയലിനെ പൊലീസ് അകമ്പടിയോടെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്ന് ഇവര്‍ മടങ്ങിയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്വദേശിയായ 47കാരി ശശികല ശബരിമല ദർശനത്തിന് എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. പൊലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടാവുകയായിരുന്നു. തുടർന്ന് ഇവരെ പോലീസ് തിരിച്ചയക്കുകയായിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. വ്രതം നോറ്റാണ് എത്തിയതെന്നും ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























