സ്വയംഭോഗത്തേക്കുറിച്ച് തുറന്നെഴുതി അര്‍ച്ചനാ കവി; ഞെട്ടി ആരാധകര്‍

ചുരുക്കം ചില സിനിമകള്‍ കൊണ്ട് ആരാധകര്‍ക്ക് പ്രീയപ്പെട്ട നടിയാണ് അര്‍ച്ചനാ കവി. വിവാഹശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും ബ്‌ളോഗറായും വ്‌ളോഗറായും ആരാധകര്‍ക്കൊപ്പം തന്നെയുണ്ട് അര്‍ച്ചന. ഇപ്പോള്‍ നടിയുടെ പുതിയ ബ്‌ളോഗാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വയംഭോഗത്തേക്കുറിച്ച് താന്റെ കാഴ്ചപ്പാടാണ് നടി പങ്കുവെച്ചിരിക്കുന്നത്.
'എന്റെ കാഴ്ചപ്പാടിലുള്ള സംഭവമാണ് പറയുന്നത്' എന്ന ആമുഖത്തോടെയാണ് ചര്‍ച്ചകളെക്കുറിച്ച് അര്‍ച്ചന പറഞ്ഞു തുടങ്ങുന്നത്. 'ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാര്‍ഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്' അര്‍ച്ചന ആമുഖമായി കുറിച്ചു.
വിചിത്രമായ സ്ഥലങ്ങളില്‍ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങള്‍ സുഹൃത്തുക്കള്‍ ലാഘവത്തോടെ പറയുന്നതു കേട്ടു അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അര്‍ച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് അര്‍ച്ചന നിരീക്ഷിക്കുന്നു. ഇത്തരം ചര്‍ച്ചകളില്‍ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയില്‍ 'കൂള്‍' ആയി ഇരിക്കേണ്ടി വന്നെന്നും അര്‍ച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആണ്‍സുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകള്‍ക്കൊടുവില്‍ എല്ലാവരും അര്‍ച്ചനയുടെ അനുഭവം കേള്‍ക്കാന്‍ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അര്‍ച്ചന പറയുന്നു. പുരുഷന്‍മാര്‍ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകള്‍ക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആര്‍ത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തില്‍ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അര്‍ച്ചന തുറന്നു പറയുന്നു.
ബ്ലോഗിന്റെ അടുത്ത ഭാഗം എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. വലിയൊരു ആകാംക്ഷയില്‍ ബ്ലോഗ് നിറുത്തിയത് വല്ലാത്തൊരു തീരുമാനമായിപ്പോയെന്നും ചിലര്‍ പറയുന്നു. എന്തായാലും ബ്ലോഗിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അര്‍ച്ചനയുടെ ആരാധകര്‍.
https://www.facebook.com/Malayalivartha























