അഭിഷേക് ബച്ചന്‍ പ്രണയം പറഞ്ഞപ്പോള്‍ അടുത്തു നിന്ന ഋത്വികിന്റെ പ്രതികരണം: മനസ്സുതുറന്ന് ഐശ്വര്യ

ബോളിവുഡിന് അന്നും ഇന്നും പ്രിയങ്കരിയായ നടിയാണ് ഐശ്വര്യറായ്. ലോകസുന്ദരി പട്ടം നേടി ബോളിവുഡ് വാണ ഐശ്വര്യ വിവാഹശേഷം ചുരുക്കം ചില ചിത്രങ്ങളിലാണ് അഭിനയിച്ചത്. മകള്‍ വന്നതോടെ വര്‍ഷത്തില്‍ ഒരു അസിനിമ എന്ന രീതിയിലേയ്ക്കു മാറി. എങ്കിലും ഐശ്വര്യയ്ക്ക് അന്നുമിന്നും ആരാധകരുണ്ട്. സുന്ദരമായ ദാമ്പത്യം 12 വര്‍ഷം പിന്നിടുമ്പോള്‍ പ്രണയനിമിഷത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് പ്രൊപ്പോസ് ചെയ്ത നിമിഷത്തെക്കുറിച്ചും തന്റെ എന്‍ഗേജ്‌മെന്റ് വാര്‍ത്തയറിഞ്ഞപ്പോള്‍ ആ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിലെ സഹതാരം ഹൃതിക് റോഷന്‍ പ്രതികരിച്ച രീതിയെക്കുറിച്ചും ഐശ്വര്യ വാചാലയായത്.
വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ അശുതോഷ് ഗൊവാരിക്കര്‍ ചോദിച്ചപ്പോള്‍ അതേ എന്ന് താന്‍ ഉത്തരം പറഞ്ഞു. ഈ വാര്‍ത്തയറിഞ്ഞ ഹൃതിക് റോഷന്‍ ആശ്ചര്യത്തോടെ തംസ് അപ് കാട്ടിയെന്നു ഐശ്വര്യ പറയുന്നു. ജോധാ അക്ബര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അഭിഷേക് തന്നെ പ്രൊപ്പോസ് ചെയ്തത് ആ നിമിഷം ഒരു സ്വപ്നം പോലെയാണ് തനിക്ക് തോന്നിയതെന്നും ഐശ്വര്യ പറയുന്നു. സംഭവിക്കുന്നത് യാഥാര്‍ഥ്യമാണോ സ്വപ്നമാണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു അപ്പോള്‍ താനെന്നും ഐശ്വര്യ പറയുന്നു.
ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി വധുവിന്റെ വേഷത്തിലായിരുന്നു അപ്പോള്‍ ഞാന്‍. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ദൈവമേ ഇതെന്തൊരു സര്‍ റിയലാണ് എന്നായിരുന്നു. സ്‌ക്രീനിലും ജീവിതത്തിലും നടക്കുന്നത് ഒരേ കാര്യങ്ങളാണ്. ഇത് വിചിത്രമായി തോന്നുന്നുവെന്നാണ്. ദായ് അക്‌സര്‍ പ്രേം കി, കുച്ച് ന കഹോ, ഉമ്‌റജാന്‍, ഗുരു, ധൂം 2,രാവണ്‍ എന്നീ ചിത്രങ്ങളില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുനില്‍ 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിക്കുമെന്നും വാര്‍ത്തകളുണ്ട്.
വിവാഹനിശ്ചയത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് മുംബൈയിലെ ജുഹുവില്‍ ബച്ചന്‍ ഹൗസില്‍ വച്ച് നടന്ന സ്വകാര്യച്ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്. ഇപ്പോള്‍ ഏഴുവയസ്സുകാരിയായ ആരാധ്യയെന്ന മകള്‍ ഇവര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha
























