സിനിമയിലെ വില്ലനെതിരെ പോരാടിയ ബാഹുബലി ശരിക്കുമുള്ള വില്ലന്മാരെ കണ്ടിട്ടില്ല: പ്രഭാസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

സര്‍ക്കാര്‍ ഭൂമി കയ്യേറ്റ കേസില്‍ തെലുങ്ക് നടന്‍ പ്രഭാസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. നടന്റെ ഗസ്റ്റ് ഹൗസ് റവന്യുവകുപ്പ് പിടിച്ചെടുത്ത കേസ് ഹൈദരാബാദ് കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. നോട്ടീസ് ഒന്നും നല്‍കാതെയായിരുന്നു റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്റെ അച്ഛന്‍ ഡിവിവി സത്യനാരായണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
'സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ല' എന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണ്ടി ഹാജരായ വക്കീല്‍ പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് വാദിച്ചു. പ്രഭാസ് താമസിക്കുന്ന വീടുള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഏക്കര്‍ കണക്കിന് സ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും വാദിച്ചു.
അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റഹൗസ് സ്ഥിതിചെയ്യുന്നത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഇവിടെ നിരവധിപ്പേരാണ് വീട് വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കല്‍ നടപടിക്കെതിരെ ഇവിടുത്തെ താമസക്കാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് സര്‍ക്കാര്‍ഭൂമി തന്നെയാണെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. ഇതോടെയായിരുന്നു റവന്യൂവകുപ്പിന്റെ നടപടികള്‍. ഇതോടെയാണ് ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രഭാസിന്റെ ഗസ്റ്റ്ഹൗസും പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























