ഇന്ത്യൻ സിനിമ വാഴാനൊരുങ്ങി 'ഷക്കീല'; ജീവ ചരിത്ര സിനിമയിൽ നടി ഇങ്ങനൊക്കെയാണ്

ബയോപിക് സിനിമകള്‍ ഇന്ന് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. രാഷ്ട്രീയം, കായികം, സിനിമ, വ്യവസായം തുടങ്ങി മിക്ക മേഖലകളിലേയും പ്രശസ്തരെക്കുറിച്ചുള്ള ലോകമെങ്ങുമിറങ്ങുന്നു. ബയോപിക് ചിത്രങ്ങളിലഭിനയിക്കുന്ന താരങ്ങള്‍ക്കു കിട്ടുന്നതും ഇരട്ടി ശ്രദ്ധയും പ്രതിഭലവുമാണ്. മിക്ക ചിത്രങ്ങളും വന്‍ വിജയവുമാകുന്നതുകൊണ്ട് ജീവചരിത്ര സിനിമകള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്കും താല്‍പ്പര്യമാണ്. സില്‍ക് സ്മിത, സാവിത്രി എന്നിവര്‍ക്കു പിന്നാലെയിപ്പോള്‍ നടി ഷക്കീലയുടെ ജീവിതവും സിനിമയാവുകയാണ്. 'ഷക്കീല' എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ഫസ്റ്റ് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സിനിമയുടെ പേരിനൊപ്പമുള്ള ടാഗ് ലൈനാണ്. നോട്ട് എ പോണ്‍ സ്റ്റാര്‍ എന്നാണ് ഷക്കീലയെ വിശേഷിപ്പിച്ചിരിക്കുന്നത്. നടിയെന്നതിനുപരി ഷക്കീല എന്ന വ്യക്തിയെയും അവരുടെ ജീവിതത്തെയും തുറന്നു കാട്ടുന്നതാകും സിനിമ.
അശ്ീല നായിക, നീലചിത്ര നായിക എന്നു പറഞ്ഞ് പലരും അധിക്ഷേപിക്കുമ്പോള്‍, ഒരുകാലത്ത് മലയാള സിനിമയുടെയുള്‍പ്പെടെ ബോക്‌സോഫീസ് വാണ താരമാണ് അവരെന്ന് മറക്കരുത്. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയപ്പെട്ട് മലയാള സിനിമാ വ്യവസായം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് കിന്നാരത്തുമ്പികള്‍ എത്തിയത്. വെറും 12 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച ചിത്രം അന്നു വാരിയത് 4 കോടി രൂപയാണ്. ഒരു സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റി കോടികള്‍ കൊയ്യാന്‍ കഴിവുള്ള ബ്രാന്‍ഡായിരുന്നു ഷക്കീല. മലയാളത്തില്‍ മാത്രമല്ല മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഷക്കീല തിളങ്ങി. എന്നിട്ടും ഇന്നും അശ്ീല നായിക എന്ന വിശേഷണം നല്‍കി അവരെ അവഹേളിക്കുന്നിടത്താണ് ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടി സിനിമയെത്തുന്നത്.
ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഷക്കീലയ്ക്ക് ഏഴ് സഹോദരങ്ങളുണ്ടായിരുന്നു. കുടുംബം നോക്കാന്‍ മറ്റു വഴികളൊന്നുമില്ലാതായപ്പോള്‍ അമ്മ തന്നെയാണ് ഷക്കീലയെ സിനിമയിലേയ്ക്ക് പറഞ്ഞു വിട്ടത്. സിനിമയില്‍ നിന്ന് ലഭിച്ച പണം അമ്മയേയും സഹോദരങ്ങളേയും നോക്കാനാണുപയോഗിച്ചത്. എന്നാല്‍ അവര്‍ പണമൊക്കെ തട്ടിയെടുത്ത് ചതിച്ചുവെന്ന് ഷക്കീല തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറയുകയും പിന്തള്ളപ്പെടുകയും ചെയ്തതോടെ കഷ്ടപ്പാടിലൂടെയാണ് നടി കടന്നുപോയത്. വീണ്ടും ചെറിയ വേഷങ്ങളിലൂടെസിനിമയില്‍ സജീവമാകുന്നതിനിടെയാണ് തന്റെ സ്വന്തം സിനിമയും എത്തുന്നത്.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. സിനിമയുടെ ആദ്യ രണ്ടു പോസ്റ്ററുകളും ഹിറ്റായി കഴിഞ്ഞു. നഗ്നശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം ധരിച്ചു നില്‍ക്കുന്നതായിരുന്നു ആദ്യ പോസ്റ്റര്‍. വിസ്‌കി ഗ്ലാസില്‍ മൊണോക്കിനി മാത്രം ധരിച്ചു നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. ഇതു രണ്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഷക്കീലയുടെ പുറംലോകം അറിയാത്ത ജീവിതമാണ് ഈ സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷക്കീലയുടെ കാമുകനായി പ്രധാന റോളിലെത്തുന്നത് മലയാളിതാരം രാജീവ് പിള്ളയാണ്. ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha























