‘ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ’!!; വ്യാജ വാർത്തയെ ട്രോളി ശ്രുതിഹാസന്റെ ട്വീറ്റ്

തെന്നിന്ത്യൻ താരസുന്ദരിമാരിൽ മുൻപന്തിയിലാണ് തമിഴ് സൂപ്പർതാരം കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ. അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് ചലച്ചിത്ര രംഗത്തെത്തിയ ശ്രുതിക്കുപിന്നാലെ എപ്പോഴും മാധ്യമപ്പടത്തന്നെ ഉണ്ടായിരുന്നു .ചലച്ചിത്ര രംഗത്തു കാലു കുത്തുന്നതിനു മുൻപ് തന്നെ ശ്രുതി ഹാസൻ ഒരു വാർത്താ താരമായിരുന്നു എന്നതാണ് സത്യം. ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിധ്യമായ താരത്തിന്റെ പുതിയ ട്വീറ്റ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചിരിയുണർത്തുകയാണ്.
ഒരു തെലുങ്ക് ഓൺലൈൻ മാധ്യമമാണ് ശ്രുതിയുടെ വിവാഹത്തെ സംബന്ധിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി വാർത്ത പ്രസിദ്ധീകരിച്ചത്. 2019 ൽ താരം വിവാഹിതയാകുമെന്നായിരുന്നു വാർത്ത. ഈ വാര്‍ത്ത സിനിമാ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. പരിഹാസത്തോടെയുള്ള ട്വീറ്റിലാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.
‘ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ’എന്നു കളിയാക്കിയാണ് ശ്രുതി വാര്‍ത്തയ്ക്ക് മറുപടി ട്വീറ്റ് നല്‍കിയത്. വിവാഹ വാര്‍ത്തയും പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. ബ്രിട്ടീഷ് നടനായ മിഖായേല്‍ കോര്‍സലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























