പലപ്പോഴും രോഗികളെ പരിശോധിക്കുന്നതിനിടെ ആരാണ്, എന്താണെന്ന് പോലും ഡോക്ടര്‍മാര്‍ നോക്കാറില്ല. എന്നാല്‍ ഡോ. ഷിനു ശ്യാമളന്‍ എന്ന സര്‍ക്കാര്‍ ഡോക്ടര്‍ ഒ.പിയിലെ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത് സാക്ഷാല്‍ കട്ടപ്പയെ

പലപ്പോഴും രോഗികളെ പരിശോധിക്കുന്നതിനിടെ ആരാണ്, എന്താണെന്ന് പോലും ഡോക്ടര്‍മാര്‍ നോക്കാറില്ല. എന്നാല്‍ ഡോ. ഷിനു ശ്യാമളന്‍ എന്ന സര്‍ക്കാര്‍ ഡോക്ടര്‍ ഒ.പിയിലെ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത് സാക്ഷാല്‍ കട്ടപ്പയെ. ശരിക്കും ഞെട്ടിപ്പോയി. ബാഹുബലിയില്‍ തകര്‍ത്ത് അഭിനയിച്ച് ബാഹുബലിയെ കൊന്ന അതേ കട്ടപ്പ. പക്ഷെ, പുഞ്ചിരി തൂകി നില്‍ക്കുന്നു. ഗൗരവമില്ല. വലിയ നടനാണെന്ന ഭാവവുമില്ല. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം രോഗി തിരിച്ചറിഞ്ഞത്. അത് ആലോചിച്ച് പിന്നീട് ഒരുപാട് ചിരിക്കുകയും ചെയ്തു.
ക്ലിനിക്കില്‍ വന്ന പ്രായമായ രോഗിയെ കണ്ടാല്‍ കട്ടപ്പയായി തിളങ്ങിയ നമ്മുടെ തെന്നിന്ത്യന്‍ താരം സത്യരാജിനെ പോലിരിക്കും. അതാണ് ഡോക്ടറെ അത്ഭുതപ്പെടുത്തിയത്. ഒരേ പോലിരിക്കുന്ന ഏഴ് പേര്‍ ലോകത്തുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ തന്നെ വലിയൊരു നടനെ പോലുള്ള ഒരാള്‍ കൂളായി കയറി വന്നപ്പോള്‍ പെട്ടെന്ന് എല്ലാം മറന്ന് പോയി. പി.എച്ച്.സി ഡോക്ടറായ ഷിനു വളരെ ജനകീയയാണ്. കവിത എഴുതും.
ഷിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
'ഒ.പി മുറിയുടെ കര്‍ട്ടന്‍ വകഞ്ഞു മാറ്റി ദേ നില്‍ക്കുന്നു നമ്മുടെ കട്ടപ്പ.. എന്റെ രണ്ട് കണ്ണും തള്ളി. സത്യരാജ് എന്തിനാണ് ആശുപത്രിയില്‍ വന്നതെന്ന്. പിന്നെയാണ് മനസിലായത്.. സത്യരാജ് അല്ല. എന്റെ പുതിയ പേഷ്യന്റ് ആണെന്ന്. എന്തായാലും ഡ്യൂപ്പ് കട്ടപ്പ കുറെ സന്തോഷിച്ചു. ഞാന്‍ മദ്രാസില്‍ ചെന്നാലും ആളുകള്‍ ഓടിക്കൂടുമെന്നും, ചിത്രമെടുക്കുമെന്നുമൊക്കെ പറഞ്ഞു. കട്ടപ്പയെ പോലെ തന്നെയുണ്ട്. എന്തായാലും. ഡോക്ടറും ഹാപ്പി, രോഗിയും ഹാപ്പി'.
https://www.facebook.com/Malayalivartha























