എന്റെ വിവാഹമോചനം കഴിഞ്ഞു; ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്: ഒടുവില്‍ ഭര്‍ത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ

ടെലിവിഷന്‍ ഷോകളിലും, സിനിമാ നടിയായും, അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ. മറ്റു പല സിനിമാ നടിമാര്‍ക്കുമുള്ളതിനേക്കാള്‍ ആരാധകരും ആര്യയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സീരിയല്‍ നടി അര്‍ച്ചന സുശീലിന്റെ സഹോദരന്‍ രോഹിതാണ് ആര്യയുടെ ഭര്‍ത്താവ് എന്നു മാത്രമേ ആരാധകര്‍ക്ക് അറിവുള്ളായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യം നിരന്തരമായപ്പോള്‍ ആര്യ തന്നെ അതു തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തരത്തിലൊരു പോസ്റ്റ് കുറിക്കേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലെന്നും പക്ഷെ ആളുകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അമിതമായി കടക്കുന്നതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും കുറിച്ചാണ് ആര്യ തുടങ്ങുന്നത്. ഓരേ ചോദ്യം തന്നെ ആവര്‍ത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കല്‍ കൂടി ഇത് വിശദീകരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് ആര്യ എഴുതി. അതായത് ഞാനും എന്റെ ഭര്‍ത്താവും പിരിഞ്ഞിട്ട് കുലച്ച് കാലമായി. വളരെ നല്ല സുഹൃത്തുക്കളാണ് ഇപ്പോള്‍ ഞങ്ങള്‍. ഞങ്ങള്‍ ഒന്നിച്ചാണ് മകളുടെ കാര്യങ്ങള്‍ നോക്കുന്നത്. അവള്‍ക്ക് ഞങ്ങള്‍ എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കും, ആര്യ കുറിച്ചു. മകളുടെ അച്ഛന്റെ സ്വകാര്യതയെ താന്‍ മാനിക്കുന്നെന്നും അതുകൊണ്ട് അദ്ദേഹത്തെ പോസ്റ്റില്‍ ടാഗ് ചെയ്യുന്നില്ലെന്നും ആര്യ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ആരാധകന്‍ ചോദിച്ചത് ആര്യ കന്യകയാണോ എന്നാണ്. ഇതിന് എന്റെ ആറുവയസ്സുള്ള മകളെ കാണൂ എന്നു പറഞ്ഞ് ഫോട്ടോയുള്‍പ്പെടെ ആര്യ മറുപടി നല്‍കി.
https://www.facebook.com/Malayalivartha























