തമിഴകത്തും കമ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണം, ആദര്‍ശധീരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വാഴ്ത്തി സത്യരാജ്

മുഖ്യമന്ത്രിയാകുക മാത്രമാണു സിനിമാക്കാരുടെ ലക്ഷ്യം, അല്ലാതെ ജനസേവനമല്ലെന്ന് തമിഴ് രാഷ്ട്രീയത്തിലേയ്ക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് നടൻ സത്യരാജ് രംഗത്ത്. തൊട്ടുപിന്നാലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും സത്യരാജ് വാനോളം പുകഴ്ത്തുന്നുണ്ട്. മുഖ്യമന്ത്രിയാകുക മാത്രമാണു സിനിമാക്കാരുടെ ലക്ഷ്യം, അല്ലാതെ ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്‍പരരല്ലെന്നും സത്യരാജ് തുറന്നടിക്കുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തമിഴ് രാഷ്ട്രീയത്തിൽ സിനിമാക്കാരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വെളിപ്പെടുത്തൽ സത്യരാജ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ആദര്‍ശധീരനെന്ന് വിശേഷിപ്പിച്ച സത്യരാജ് നല്ല കണ്ണിനെ പോലുളള ആദര്‍ശധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ടെന്നും പറയുന്നു. അത്തരത്തില്‍ ജനസേവനം ലക്ഷ്യമിടുന്ന, അധികാരമോഹമില്ലാത്ത നേതാക്കളെയാണ് നാടിന് ആവശ്യമെന്നു സത്യരാജ് കൂട്ടിച്ചേര്‍ത്തു.ഈ സിനിമാക്കാരേക്കാളും വലിയവാരാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നാല്‍പത്തിയൊന്നുവര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞാണ് സത്യരാജ് സിനിമാക്കാര്‍ രാഷ്ട്രീയക്കാരാകുന്നതിനെ വിമര്‍ശിക്കുന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തമിഴ്നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്നും സത്യരാജ് പറഞ്ഞത്. മുഖ്യമന്ത്രിയാകാന്‍ മാത്രം രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്നത് ലക്ഷ്യമേയല്ലെന്നും സത്യരാജ് തുറന്നടിച്ചു.
തമിഴ് സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനും രജനീകാന്തും അടുത്തിടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ കമല്‍ ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. രജനീകാന്ത് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ. ഇരുവരും തമിഴ്‌നാട്ടില്‍ സഖ്യസാധ്യതകള്‍ തേടുകയാണ്. നടന്‍ പ്രകാശ് രാജ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന തരത്തിലും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഇത്തരത്തിൽ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേയാണ് സത്യരാജ് കുറ്റപ്പെടുത്തുന്നത്. നിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തുന്നവരുടെ ലക്ഷ്യം ജനസേവനമല്ല. മറിച്ച് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുളളത്. ഇനി അത് നടക്കില്ലെന്നും നടന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുതിയ ചിത്രമായ കനായുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയപ്പോഴാണ് തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹം സത്യരാജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























