റിയാലിറ്റി ഷോയ്ക്കിടയിലെ നരകയാതന വെട്ടിത്തുറന്ന് പറഞ്ഞ് അർച്ചന സുശീലൻ- ബിഗ് ബോസ് ഹൗസില്‍ ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണം, സദാചാര ഗുണ്ടായിസത്തിൽ മാനസികമായി തളർന്ന് റിയാലിറ്റി ഷോയില്‍ നിന്നും പുറത്ത് വന്നിട്ടും സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നു...

മലയാളത്തിൽ സംപ്രേക്ഷണം ആരംഭിച്ചിരുന്ന ബിഗ് ബോസിലെ മുഖ്യമത്സരാര്‍ത്ഥികളിലൊരാളായിരുന്നു അര്‍ച്ചന സുശീലന്‍. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തികളിലൊരാളായ താരം പരിപാടിയിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. സീരിയലുകള്‍ക്ക് ഇടവേള നല്‍കിയാണ് താരം റിയാലിറ്റി ഷോയിലേക്കെത്തിയത്. തമിഴ് ചുവയോടെ മലയാളം സംസാരിക്കുന്ന താരം ടാസ്‌ക്കുകളും തന്റെ ജോലിയകളുമൊക്കെ വിജയകരമായി പൂർത്തിയാക്കി മുന്നേറിയിരുന്നെങ്കിലും ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു.
വില്ലത്തി വേഷങ്ങളില്‍ തിളങ്ങുന്നതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്‌നേഹവും ഒരു പോലെ സമ്പാദിച്ച താരമായ അര്‍ച്ചനയ്ക്ക് വ്യത്യസ്തവും പരിവേഷം നൽകിയ പരിപാടികൂടെയായിരുന്നു ബിഗ്‌ബോസ്. ഇതിലൂടെയാണ് അര്‍ച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും തെറ്റ് ചെയ്താലും താരം കൃത്യമായി പ്രതികരിക്കാറുണ്ടായിരുന്നു. എന്നാൽ ഷോയ്ക്കിടയിൽ ക്യാമറയെ രമേശ് എന്ന് സംബോധന ചെയ്ത് അർച്ചന സംസാരിക്കാറുണ്ടായിരുന്നു. എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ താരം ക്യാമറയെ നോക്കി ഓരോ ആക്ഷന്‍ കാണിക്കാന്‍ തുടങ്ങുമായിരുന്നു. തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്നായിരുന്നു അന്ന് അര്‍ച്ചന വാദിച്ചത്.
എന്നാൽ റീലിറ്റിഷോയിൽ നിന്ന് പുറത്തായതിന് ശേഷം അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് അർച്ചന. എപ്പോഴും താന്‍ തനിച്ചായിരുന്നുവെന്നും ഏറെ ഡിപ്രഷന്‍ അനുഭവിച്ച സമയങ്ങള്‍ ഷോയ്ക്കിടെ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.
അർച്ചനയുടെ വാക്കുകൾ ഇങ്ങനെ...
'വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ് ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല. എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു
ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും.ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി. സാമൂഹമാധ്യമങ്ങളില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിന് ആ സമയങ്ങളില്‍ വിഷമം ഉണ്ടായിരുന്നു.
നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്ന് അര്‍ച്ചന പറയുന്നു. കാരണം ഇതൊന്നും എന്നേയോ എന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ല. പിന്നെ അത്യാവശ്യം കരാട്ടേയും അറിയാമെന്ന് അര്‍ച്ചന പറയുന്നു.
https://www.facebook.com/Malayalivartha























