ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇടപെടുന്ന ടിവി ഷോ ചെയ്തത് എനിക്ക് വേണ്ടിയായിരുന്നു- ഉർവശി

ജീവിതത്തില്‍ താന്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഉര്‍വശി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
അമ്മയായിരുന്നു താങ്ങ്. അമ്മയെ ഉള്ളു എന്നറിയാവുന്നത് കൊണ്ട് അമ്മ പിടിച്ച് നിന്നു. അമ്മ നന്നായി വായിക്കും. ഫലിതം എഴുതും. എന്തിനെയും തമാശയാക്കിയെടുക്കു. എന്ത് വിഷമം വന്നാലും ഈ സമയം കടന്ന് പോവുമെന്ന് പറയുമായിരുന്നു അമ്മ. അമ്മയോടാവുമ്ബോള്‍ എന്തും പ്രകടിപ്പിക്കാം അവിടെ ഞാന്‍ ഉള്ളിലുള്ളതെല്ലാം പുറത്തേക്കൊഴുക്കും. മറ്റാരുമായും ഞാനൊന്നും ഷെയര്‍ ചെയ്യാറില്ല. ഒരിക്കല്‍ ഒരു തരത്തിലും ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. എന്റെ ഫ്രണ്ടാണ്. അവരുടെ എല്ലാ ക്യാമ്ബനിനും ആളുകളോട് സംസാരിക്കാന്‍ പോയി കൊണ്ടിരിക്കുന്ന ആളായിരുന്നു ഞാന്‍. അവര്‍ ചോദിച്ചു നീ എത്ര പേരോട് ഇതെല്ലാം പറഞ്ഞ് കൊടുക്കുന്നു. എന്നിട്ട് അതു തന്നെ എന്നോട് ചോദിച്ചാലോ ചില സമയങ്ങളില്‍ നമ്മളങ്ങനെ ചോദിച്ച് പോകും.
സിനിമാക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുക്കാര്‍, പത്രപ്രവര്‍ത്തകര്‍, കപടസദാചാരമില്ലാത്ത സുഹൃത്തുക്കള്‍ എന്നിങ്ങനെ. അവര്‍ എന്റെ പ്രയാസങ്ങളെ നേരിടാന്‍ സഹായിച്ചു. എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാന്‍. ചിലപ്പോള്‍ ആണ്‍പിള്ളേര്‍ മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടുണ്ട്.
ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കല്‍പ്പമേ എനിക്കില്ല. സ്‌നേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്.. ആ സമയത്ത് ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇടപെടുന്ന ഒരു ടിവി ഷോ ഞാന്‍ ചെയ്തിരുന്നു. അത് എനിക്ക് കൂടി വേണ്ടിയായിരുന്നു. അതില്‍ നിന്ന് ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നെന്നും ഉര്‍വശി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























