പ്രമുഖ നടിയുമായുള്ള പ്രണയ ഫോട്ടോ പുറത്തായി

താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെയും നടി മലൈക അറോറയെ കുറിച്ചുമുള്ള ഗോസിപ്പിന് അവസാനമില്ല. ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും വിവാഹം ഉടന്‍ ഉണ്ടാവുമെന്നായിരുന്നു ഗോസിപ്പുകള്‍. പുതുവത്സരദിനത്തില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ രണ്ട് പേരും ഒന്നിച്ചെത്തിയിരുന്നു. ഇരുവരെയും വീണ്ടുമൊന്നിച്ച് കണ്ടതോടെ പുതിയ വാര്‍ത്തകളുമായി പാപ്പരാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
സിനിമാലോകത്ത് നിന്നും ഉയര്‍ന്ന് വരുന്ന പല ഗോസിപ്പുകളും വിവാഹത്തിലാണ് ചെന്ന് അവസാനിക്കാറുള്ളത്. ഇപ്പോള്‍ നടി മലൈക അറോറയും താരപുത്രന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധമാണ് ബി ടൗണിലെ പ്രധാന ചര്‍ച്ച വിഷയം. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മറ്റുമായി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഒരിക്കല്‍ അക്കാര്യത്തെ കുറിച്ച് വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമാണ് മലൈക അറോറ. അമ്മ മലയാളി ആയതിനാല്‍ മലൈക പാതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലുടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ 'ചെയ്യ ചെയ്യ' എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെ മലൈക ശ്രദ്ധേയായി. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുകയാണ് മലൈക ഇപ്പോള്‍. അതിനിടെയാണ് അര്‍ജുന്‍ കപൂറിനൊപ്പം പ്രണയത്തിലായതായി വാര്‍ത്തകള്‍ വന്നത്.
സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനും മലൈകയും തമ്മില്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പത്തൊന്‍പത് വര്‍ഷം ദാമ്പതികളായി ജീവിച്ച ഇരുവരും 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്.

45 കാരിയായ മലൈക താരപുത്രന്‍ അര്‍ജുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ട് പേരും ഒന്നിച്ചെത്തിയ പലയിടത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരങ്ങള്‍ ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിത്. ഉടന്‍ തന്നെ താരവിവാഹത്തിന് ബോളിവുഡ് സാക്ഷിയാവേണ്ടി വരുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തുന്ന ചാറ്റ് ഷോ കോഫി വിത് കരണില്‍ അതിഥിയായി എത്തിയ മലൈക കൂടുതല്‍ വെളിപ്പെടുത്തല്‍ ഒന്നും നടത്തിയിരുന്നില്ല.

മലൈക വിവാഹത്തെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും കരണ്‍ ജോഹര്‍ ചെറിയൊരു സൂചന നല്‍കിയിരുന്നു. പരിപാടിയ്ക്കിടെ മലൈകയുടെ കൈ പിടിച്ച് നടന്ന കരണ്‍ ഉടന്‍ തന്നെ മലൈകയുടെ ജീവിതത്തിലും ഇതുപോലൊരു നിമിഷം ഉണ്ടാവാട്ടെ എന്ന് പറഞ്ഞിരുന്നു. ഈ സൂചനയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇത് മാത്രമല്ല മലൈകയുടെ കഴുത്തിലുണ്ടായിരുന്ന ഒരു മാലയും വില്ലന്റെ രൂപത്തിലെത്തി. എ എം എന്ന് ആലേഖനം ചെയ്ത മാല ധരിച്ച് നില്‍ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ഇത് അര്‍ജുനെ ഉദ്ദേശിച്ചാണെന്നും ആരാധകര്‍ പ്രചരിപ്പിച്ചു. ചിലര്‍ മലൈകയുടെ അര്‍ജുന്റെ പേര് പറയുമ്പോള്‍ മറ്റ് ചിലര്‍ മകന്‍ അര്‍ഹാനെയോ ഉദ്ദേശിച്ചാണെന്നും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























