ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് പിന്നാലെ ശ്രീനിവാസനും... ജൈവ പച്ചക്കറിയിലൂടെ തുടങ്ങി മത്സ്യവിപണിയിലേക്ക് ചുവടുവെച്ച് താരം

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് പിന്നാലെ ശ്രീനിവാസനും. സിനിമകളിലൂടെ മലയാള മനസ് കീഴടക്കിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ശുദ്ധമത്സ്യ വിപണനകേന്ദ്രത്തിലേക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്‍ സലിംകുമാറാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. നാട്ടിലെ ചെറുകിട മത്സ്യകൃഷിക്കാരില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം വെള്ളം നിറച്ച വിവിധ ടാങ്കുകളില്‍ നിക്ഷേപിച്ച് ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് പിടിച്ച് വൃത്തിയാക്കിക്കൊടുക്കുന്ന സംവിധാനമാണ് വിപണനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗിഫ്റ്റ് തിലോപ്പിയാ, ചെമ്ബല്ലി, കളാഞ്ചി, കരിമീന്‍ എന്നിവയാണ് പ്രധാനമായും ജീവനോടെ ലഭിക്കുന്നത്.
കൂടാതെ മുനമ്ബത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നവരില്‍നിന്ന് ശേഖരിക്കുന്ന മത്സ്യം മായം ചേര്‍ക്കാത്ത ഓക്‌സിനേറ്റ് ചെയ്ത ഐസില്‍ സൂക്ഷിച്ച് വില്‍പന നടത്തുന്നതോടൊപ്പം ചെറായിലെ കെട്ടുകളില്‍നിന്നുള്ള ചെമ്മീനും ലഭിക്കുമെന്ന് ശ്രീനിവാസന്റെ പാര്‍ട്ടണര്‍ അബി പറഞ്ഞു. ജൈവ പച്ചക്കറിയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്സിലേക്കുള്ള കടന്നു വരവ്. ഉദയംപേരൂര്‍ കണ്ടനാടാണ് ഉദയശ്രീ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























