മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കും... ആസിഡൊഴിച്ച് മുഖം വികൃതമാക്കും; ബിഗ് ബോസ് വിജയി ദീപികയ്ക്ക്കടുത്ത ഭാഷയിൽ ശ്രീശാന്ത് ആരാധകന്‍റെ ഭീഷണി

കേരളത്തിലും ബിഗ് ബോസ് എത്തിയതോടെയായിരുന്നു മലയാളികളും ഷോ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനിക്കുമ്പോഴായിരുന്നു ഹിന്ദിയിലെ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. എസ് ശ്രീശാന്ത് ബിഗ് ബോസ് ഹൗസിലെത്തിയതോടെയാണ് മലയാളികള്‍ അതും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ക്രിക്കറ്റിലും ബിഗ് ബോസിലെത്തിയപ്പോഴും വിവാദ നായകന്‍ എന്ന പേര് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായിരിക്കുന്ന ഷോ യുടെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞത് ശ്രീശാന്തിന്റെ പേരായിരുന്നു.
മത്സരം തുടങ്ങിയ ആദ്യ ദിവസങ്ങളിലെ ടാസ്‌കില്‍ തോറ്റതോടെയായിരുന്നു ശ്രീശാന്ത് പ്രശ്‌നങ്ങള്‍ക്ക് തിരിതെളിച്ചത്. തനിക്ക് ഹൗസില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പുറത്ത് പോവണമെന്നുമെല്ലാം ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ശക്തരായ മത്സരാര്‍ത്ഥിയായി ഹൗസില്‍ തുടരുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നുമടക്കം പല പ്രതിസന്ധി ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശ്രീശാന്ത് പതറാതെ പിടിച്ച് നില്‍ക്കുകയായിരുന്നു.
പന്ത്രണ്ടാം സീസണിലെത്തി നില്‍ക്കുന്ന ബിഗ് ബോസ് ഹിന്ദിയിലെ ശക്തനായ മത്സരാര്‍ത്ഥികളിള്‍ ഒരാളായിരുന്നു ശ്രീശാന്ത്. ഹൗസിനുള്ളിലെ ചില നീക്കങ്ങള്‍ ശ്രീശാന്തിനെ വലിയ വിമര്‍ശനങ്ങളില്‍ എത്തിച്ചിരുന്നു. അവതാരകന്‍ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ പരിഹസിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇതിനെല്ലാം പ്രതികരണമുണ്ടായത് ആരാധകരുടെ ഭാഗത്ത് നിന്നുമായിരുന്നു. വലിയൊരു വിഭാഗം ആളുകളാണ് ശ്രീശാന്തിന് പിന്തുണയുമായി പുറത്തുണ്ടായിരുന്നത്. മത്സരത്തിലെ വിജയി ശ്രീ ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകള്‍. എന്നാൽ അപ്രതീക്ഷിതമായാണ് വിജയി പദം ദീപികയ്ക്ക് ലഭിച്ചത്. ശ്രീയും ദീപികയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. സഹോദരിക്ക് വേണ്ടി ശ്രീ വിട്ടുകൊടുത്തതാണെന്നും യഥാര്‍ത്ഥ ഹീറോ ശ്രീ തന്നെയാണെന്നുമൊക്കെയായിരുന്നു പിന്നീടുള്ള വാദങ്ങള്‍. 30 ലക്ഷം രൂപയും ട്രോഫിയുമായിരുന്നു ദീപികയ്ക്ക് ലഭിച്ചത്.
ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് ശ്രീശാന്ത് ദീപികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദീപികക്ക് പരിപാടിയില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ താന്‍ സ്വമേധയാ പുറത്തുപോവാമെന്നായിരുന്നു താരം പറഞ്ഞത്. അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ആരാധകരും എത്തിയിരുന്നു. ദീപിക കകറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഫാന്‍. ട്വിറ്ററിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിരുന്നു. മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ദീപികയ്ക്ക് വിജയിയാവാനുള്ള അര്‍ഹതയില്ലായിരുന്നുവെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ത്ഥ വിജയിയെന്നും സന്ദേശത്തില്‍ പറയുന്നു. മുംബൈയിലേക്ക് വന്നാല്‍ ആസിഡൊഴിച്ച് മുഖം വികൃതമാക്കുമെന്ന ഭീഷണിയും ഇയാള്‍ ഉന്നയിച്ചിച്ചുണ്ട്. മുംബൈ പോലീസിന് ടാഗ് ചെയ്ത് ദീപികയാണ് ട്വീറ്റ് പുറത്തുവിട്ടത്. ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്യണമെന്നും ദീപിക ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























