മുംബൈയില്‍ കാലുകുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: നടി ദീപികയ്ക്ക് ശ്രീശാന്ത് ആരാധകന്റെ ഭീഷണി

ഹോളിവുഡില്‍ ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഇന്ന് ഇന്ത്യയിലും വന്‍ സ്വീകാര്യതയാണ്. ഹിന്ദിയിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍താര മത്സരാര്‍ത്ഥികളുമായി ഷോ പുരോഗമിക്കുകയാണ്. മലയാളത്തില്‍ ഒരു സീസണേ കഴിഞ്ഞിട്ടുള്ളൂ. ഹിന്ദിയില്‍ 12-ാമത്തെ സീസണ്‍ ആണ് കഴിഞ്ഞിരിക്കുന്നത്. ഇതില്‍ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. വിജയസാധ്യത ഏറ്റവും കല്‍പ്പിച്ചിരുന്നതും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ശ്രീയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി സീരിയല്‍ നടി ദീപിക കക്കാര്‍ ആണ് വിജയിച്ചത്. എങ്കിലും ഏറെ ആരാധകരെ സ്വന്തമാക്കാന്‍ ശ്രീക്ക് കഴിഞ്ഞു.
ഇപ്പോള്‍ ശ്രീശാന്ത് ആരാധകനില്‍ നിന്ന് താന്‍ ഭീഷണി നേരിട്ടിരിക്കുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ദീപിക. തനിക്കു വന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുള്‍പ്പെടെയാണ് പരാതി. ബിഗ് ബോസിലെ വിജയിയാകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താണ് യഥാര്‍ത്ഥ വിജയിയെന്നും. മുംബൈയില്‍ കാലുകുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് ഭീഷണി.
മുംബൈ പോലീസിനെ ടാഗ് ചെയ്താണ് ദീപികയുടെ ട്വീറ്റ്. തന്നെ ഭീഷണിപ്പെടുത്തുന്നയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























