ഒരു പ്രാവശ്യം കിടക്ക പങ്കിട്ടാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടി വരും: സാധിക

സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിനു വേണ്ടി കിടക്ക പങ്കിട്ടോ, സെക്‌സ് റാക്കറ്റുകളില്‍പ്പെട്ടോ ജീവിതം ഹോമിക്കരുതെന്ന് നടി സാധിക. അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ നല്ല അവസരം ലഭിക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാകണമെന്നും നടി ഓര്‍മപ്പെടുത്തുന്നു. ആല്‍ബം ഷൂട്ടിങ്ങുകളുടെ മറവില്‍ നടക്കുന്ന പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ട് സാധിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിങ്ങനെ:-
'അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി''.
എന്ന് സ്‌നേഹത്തോടെ
ഒരു സഹോദരി
സാധിക
https://www.facebook.com/Malayalivartha























