ജന്മദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ദീപിക പദുക്കോണ്‍

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ തന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി തകര്‍പ്പന്‍ സര്‍പ്രൈസാണ് ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് താരം മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചത്. ആരാധകര്‍ക്കായി തന്റെ സമ്പൂര്‍ണ വിവരങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഒരു വെബ്‌സൈറ്റായിരുന്നു താരം സര്‍പ്രൈസായി ഒരുക്കിയത്.
തന്റെ വെബ്‌സൈറ്റിനെ ഇവിടെ പരിചയപ്പെടുത്തുന്നു എന്നാണ് ദീപിക സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. കൂടുതല്‍ കൗതുകമുള്ള സംഗതി വരാനുണ്ടെന്നും പങ്കുവയ്ക്കാന്‍ തിടുക്കമായെന്നും ദീപിക നേരത്തെ കുറിച്ചിരുന്നു.
മാനസിക ആരോഗ്യ കേന്ദ്രമായ ലിവ് ലവ് ലാഫും ബോളിവുഡ് താരം നടത്തുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ആണ് ദീപികയുടെ അവസാന ചിത്രം.

ഭര്‍ത്താവ് രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറുമാണ് പത്മാവതില്‍ ദീപികയ്‌ക്കൊപ്പം വേഷമിട്ടത്.

https://www.facebook.com/Malayalivartha























