ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍... തരംഗമായി ഷക്കീല ചിത്രത്തിന്റെ പോസ്റ്റര്‍

നടി ഷക്കീലയെ അറിയാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല തെന്നിന്ത്യയില്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്നു. എന്നാല്‍ പിന്നീട് അഡള്‍ട്ട് ചിത്രങ്ങളില്‍ നിന്ന് ഷക്കീല വിട വാങ്ങുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ജീവിതവും ബിഗ് സ്‌ക്രീനില്‍ എത്തുകയാണ്. ഇത് ജനങ്ങളുടെ ഇടയില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു.
ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മദ്യത്തിന്റെ ഗ്ലാസില്‍ മോണോബിക്കിനി ധരിച്ച് ഇറങ്ങി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററിലുളളത്. ഇത് രണ്ടാമത്തെ പോസ്റ്ററാണ് പുറത്തു വരുന്നത്. ആദ്യത്തേതില്‍ അര്‍ധ നഗ്‌നയായി സ്‌നര്‍ണ്ണാഭകരണ വിഭൂഷിതയായി നില്‍ക്കുന്ന താരമായിരുന്നെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ മദ്യത്തില്‍ മുങ്ങി നില്‍ക്കുന്നതായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിച്ച ഛദ്ദയാണ് ട്വിറ്റര്‍ പേജിലൂടെ പേസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
ഷക്കീലയുടെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാത്തും അറിയാത്തതുമായ സംഗതികളാണ് ചിത്രത്തിലൂടെ പറയുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി എത്തുന്ന റിച്ച ഛദ്ദയാണ്. ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്ന ടാഗലൈനോടു കൂടിയാണ് ചിത്രം പുറത്തു വരുന്നത് . ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തില്‍ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവര്‍ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും നടി റിച്ച തന്നെ വ്യക്തിമാക്കിയിരുന്നു. കൂടാതെ ഇതേ അഭിപ്രായം തന്നെയാണ് സംവിധായകനും പ്രകടിപ്പിച്ചത്.

ഷക്കീല അഭിനയിച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് താരം ഒരു പോണ്‍സ്റ്റാറയത്. യഥാര്‍ഥ ജീവിതത്തില്‍ അവര്‍ അങ്ങനെയല്ലെന്നും റിച്ച നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. കരിയറിന്റെ ഉയരത്തില്‍ എത്തിയപ്പോള്‍ ആളുകള്‍ അവരെ എന്ത് വിളിച്ചുവെന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.

എന്നാല്‍ സിനിമയില്‍ കാണുന്നതല്ല യഥാര്‍ഥ ഷക്കീലയെന്നും നടി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. .ഈ സിനിമ നടിയുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ കാര്യങ്ങളാണ് പറയുന്നത്. ഇത് കണ്ടതിനു ശേഷം ആളുകള്‍ പറയട്ടെ. പോണ്‍ താരമെന്ന ടാഗ് ലൈന്‍ അവര്‍ക്ക് ആവശ്യമാണോ എന്ന് റിച്ച ഛദ്ദ പറഞ്ഞു.
https://www.facebook.com/Malayalivartha























