ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ് അന്വേഷണം വമ്പന്മാർ ഉൾപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേയ്ക്ക് കടന്നതോടെ കേസ് ഒത്തുതീർപ്പിലേയ്ക്ക്...

നടി ലീനാ പോളിന്റെ "നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ് കേസ് ഒത്തുതീർപ്പിലേയ്ക്ക്. പരാതിക്കാരി നടി ലീന മരിയ പോളും അധോലോക നേതാവ് രവി പൂജാരയും ഒത്തുതീര്‍പ്പിലെത്തിയെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. ലീന നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കവേ വീണ്ടും മൊഴി രേഖപ്പെടുത്താനുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ നടിയെ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. തുടരെ ഹാജരാകാതെ വന്നതോടെയാണ് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയോ എന്ന സംശയം പൊലീസിനുള്ളത്. കേസുമായി മുന്നോട്ട് പോകാന്‍ ലീനയ്ക്ക് താത്പര്യമില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടി രൂപയുമാണ് രവി പൂജാര നടിയോട് ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. രവി പൂജാരയ്ക്കായി മൂന്ന് സംഘങ്ങളായി അന്വേഷണം നടത്തുന്നതിനൊപ്പം ലീനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് വെടിവയ്‌പ്പ് കേസില്‍ അന്വേഷണം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചിരുന്നു. ഇടതുനേതാവിന്റെ മകനിലേക്കുംഅന്വേഷണം നീണ്ടതോടെ കേസ് അട്ടിമറിക്കാന്‍ ഉന്നതതലനീക്കം തുടങ്ങിയിരുന്നു.പിന്നാലെ അന്വേഷണസംഘാംഗങ്ങളെ ഒഴിവാക്കി, ഒരു എ.സി.പിക്കു മാത്രം ചുമതല നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്.
കേസില്‍ മൊഴിയെടുക്കാന്‍ ലീന പോളിനെ പോലീസ് നേരത്തെ വിളിച്ചുവരുത്തിയിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട മൊഴിയെടുക്കലില്‍ ഹവാല കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് ആരാഞ്ഞു. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ പുറത്തായത്. കൊച്ചിയിലെ പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലീനയുടെ സുഹൃത്ത് സുകേഷ് ഇടപെട്ടിരുന്നു.
സംസ്‌ഥാനത്തെ പ്രമുഖ ഗുണ്ടാസംഘത്തെ ആശ്രയിച്ചായിരുന്നു ഇടപാടുകള്‍. ഈ ഗുണ്ടാസംഘത്തിനു തമിഴ്‌നാട്ടിലെ രാഷ്‌ട്രീയക്കാരുമായി അടുത്തബന്ധമുണ്ട്. കൊച്ചിയിലെ പല ഇടപാടുകളിലും സുകേഷ് ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തലവന് ഇടതുനേതാവിന്റെ മകനുമായി ബന്ധമുണ്ട്. റിയല്‍ എസ്‌റ്റേറ്റ് നടത്തിപ്പുകാരനായ ഇയാള്‍ ഇവരുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ വിവരം ലഭിച്ചതിനു പിന്നാലെയാണു കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിര്‍ദേശമെത്തിയത്.
വെടിവയ്പ്പ് കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അധോലോക നായകന്‍ രവി പൂജാരയുടേതെന്ന പേരില്‍ ലീനയ്ക്ക് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണവുമായി പൊലീസ് മുന്നോട്ട്പോകുന്നത്. വെടിവയ്പ്പ് നടത്തിയ രണ്ടുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ നെയ്ല്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറില്‍ ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാള്‍ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളില്‍ വച്ച് എയര്‍പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുമ്ബോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.
ശബ്ദരേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ലീനയെ വിളിച്ചത് രവി പൂജാര തന്നെയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, പരിശോധന റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha























