താന്‍ നേരിട്ട ഏറ്റവും ഷോക്കിങ്ങായ സംഭവത്തെ കുറിച്ച് പ്രിയാമണി മനസ്സ് തുറക്കുന്നു

മലയാളികളുടെ പ്രിയതാരവും ദേശീയ പുരസ്‌കാര ജേതാവുമാണ് പ്രിയാമണി.വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്തിരിക്കുകയാണ് താരം. ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും ഷോക്കിങ്ങായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയമണി.
നടന്‍ തരുണുമായി തന്റെ വിവാഹം ഫിക്‌സ് ചെയ്തു എന്നു മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത വളരെ ഷോക്കിങ്ങായ സംഭവമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു. തരുണിന്റെ അമ്മ വിവാഹത്തിന് സമ്മതം നല്‍കിയെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തയെന്നും പറഞ്ഞ താരം ഈ വാര്‍ത്ത അറിഞ്ഞ ഉടനെ താന്‍ അച്ഛനെ വിളിച്ച് കാര്യം സംസാരിച്ചെന്നും പ്രിയമണി പറഞ്ഞു.

എന്നാല്‍ തന്നെ സമാധാനിപ്പിച്ചത് അച്ഛനായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

https://www.facebook.com/Malayalivartha























