സിനിമാ ഡയലോഗുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തി മാസ് ഡയലോഗ്; കൊല്ലം തുളസി ഊരാക്കുടുക്കിലേക്ക്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി... എത്രയും പെട്ടെന്ന് ഹാജരാകണമെന്ന് കോടതി

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയയാളാണ്. കൊല്ലം തുളസിയുടെ പല സിനിമാ ഡയലോഗുകളും രക്തം മരവിപ്പിപ്പിക്കുന്നതാണ്. ആ സിനിമാ ഡയലോഗുകള്‍ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ തുളസി എത്തപ്പെട്ടത് ഊരാക്കുടുക്കിലേക്ക്. സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. വിവാദ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് തടയായനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് കൊല്ലം തുളസിക്ക് കുരുക്ക് മുറുകുന്നത . ഇതോടെ നടനെ അറസ്റ്റ് ചെയുന്നതിന് പൊലീസിന് സാധിക്കും. ഒക്ടോബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത് .
അത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം.
കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് വേറെ കേസും വരാന്‍ സാധ്യതയുണ്ട്. ഈ പരാമര്‍ശവും കൂടി കണക്കിലെടുത്താണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ് കൊല്ലം തുളസി രംഗത്തെത്തിയിട്ടുണ്ടായിരുന്നെങ്കിലും ഒരു ഫലവും ഇല്ലാതെപോയി. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. പ്രസംഗത്തിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്. ഞാന്‍ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചിട്ടിലായിരുന്നു. സത്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാടേ വിഴുങ്ങിയായിരുന്നു താരത്തിന്റെ മാപ്പ് പറച്ചിൽ. സ്ത്രീകളെ കുറിച്ച് താന്‍ പറഞ്ഞത് അബദ്ധ പ്രയോഗമാണെന്നും നടന്‍ പറഞ്ഞു. പക്ഷെ മാപ്പ് കൊണ്ട് തീരുന്നതല്ല കാര്യങ്ങളെന്ന് ഇപ്പോൾ മനസിലായിട്ടുണ്ടാകും...
https://www.facebook.com/Malayalivartha























