കണ്ണിൽ ചുളിവ് വരുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണം; മുഖത്ത് കുരു വരുന്നതോ? സൗന്ദര്യ രഹസ്യത്തെ കുറിച്ച് ഇൻസ്റ്റഗ്രാം ലൈവലൂടെ വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി

സൗന്ദര്യ രഹസ്യത്തെ കുറിച്ച് ഇൻസ്റ്റഗ്രാം ലൈവലൂടെ വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. താരം ഉപയോഗിക്കുന്ന സൺക്രീം, മോയ്സ്ചറൈസിങ്ങും ക്രീം ലിപ്സ്റ്റിക്കുമെല്ലാം ഈ വീഡിയോയിലൂടെ താരം പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നുണ്ട്. പുരികം വളരെ അധികം ഇഷ്ടമാണ് അതുകൊണ്ട് ത്രെഡ് ചെയ്യാറില്ലെന്നും താരം വീഡിയോയിൽ പറഞ്ഞു. പുരികം ഇഷ്ടമാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സ്കിന്നിന് ചേർന്നുള്ള സൺക്രീമുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടർ ബേസിഡായിട്ടുള്ള സൺക്രീമുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും താരം പറയുന്നു.
കണ്ണിന്റെ ഇരുവശങ്ങളിലായി വരുന്ന ചുളിവുകളുടെ കാരണം , പ്രായം കൂടുന്നതിന്റെ ലക്ഷമാണെന്നും താരം പറഞ്ഞു. എന്നാൽ അത് വന്നതുകൊണ്ട് വൃത്തികേടൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു. സ്ത്രീകൾ നേരിടുന്ന ഒരുപ്രധാന പ്രശ്നമാണ് മുഖക്കുരു. എന്നാൽ തന്റെ മുഖത്ത് അധികം കുരുക്കൾ വരാറില്ലെന്നും താരം പറഞ്ഞു.
മുഖക്കുരു വരുന്നെങ്കിലു നെറ്റിലും മുഖത്തും ചെറിയ കുരുക്കൾ മാത്രമാണ് വരാറുള്ളത്. എന്നാൽ ഇത് ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ട് വന്ന് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. എന്നാൽ ചിലയാളുകൾക്ക് വലിയ കുരിക്കൾ വരാറുണ്ട്. ഇവർ ഡോക്ടറെ കാണിച്ച് യഥാർഥ പ്രശ്നം മനസ്സിലാക്കി ട്രീന്റ്മെന്റ് എടുക്കുകയാണ് വേണ്ടെതെന്നും താരം കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha