ആർടിഒ തടഞ്ഞ പുതിയ ആഡംബര കാറിന്റെ റജിസ്ട്രേഷൻ നികുതിയുടെ ബാക്കി അടച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ 1.64 കോടി രൂപ കമ്പനി വിലയുള്ള പുതിയ ആഡംബര കാറിന്റെ റജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായതിനാൽ ആർടിഒ തടഞ്ഞ റജിസ്ട്രേഷൻ നികുതിയുടെ ബാക്കി തുകയും അടച്ചതിനെ തുടർന്നു പൂർത്തിയാക്കി. ഇന്നലെ നടൻ 9,54,350 രൂപ അടച്ചു. 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാർഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന കാരണത്താലാണ് റജിസ്ട്രേഷൻ തടഞ്ഞത്.
https://www.facebook.com/Malayalivartha