അച്ഛന് ഇപ്പോ വെല്ലുവിളിയായി മാറി, വീട്ടിൽ അമ്മക്കുട്ടിയാണ് ഞാൻ; ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്... ഫുഡ് ഷെയര്‍ ചെയ്യുമ്ബോഴാണ് പ്രധാനമായും വഴക്ക്!! തുറന്ന് പറഞ്ഞ് കാളിദാസ്

അച്ഛന്റേയും അമ്മയുടേയും സിനിമകളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ പറയുകയാണ് കാളിദാസ്. അമ്മക്കുട്ടിയാണ് താനെന്ന് കാളിദാസ് പറയുന്നു. അപ്പ കൂടുതലും ഷൂട്ടിലായിരിക്കും. ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്. ഫുഡ് ഷെയര്‍ ചെയ്യുമ്ബോഴാണ് പ്രധാനമായും വഴക്ക്. ഇക്കാര്യത്തില്‍ ഒരേ ടേസ്റ്റുള്ളവരാണ് രണ്ടാളും. പുതിയ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. അച്ഛനെയാണോ അമ്മയെയാണോ അഭിനയത്തില്‍ കൂടുതലിഷ്ടമെന്ന തരത്തിലുള്ള ചോദ്യവും കാളിദാസിനോട് ചോദിച്ചിരുന്നു. വ്യത്യസ്ത തരത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. അമ്മയുടെ സീരിയസ് കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. അമ്മയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അച്ഛന്‍ കുറച്ച് ലൈറ്റായുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളത്. രണ്ടും താരതമ്യം ചെയ്യാനാവില്ല. അച്ഛന്‍ ഇപ്പോ വെല്ലുവിളിയായി മാറിയെന്നും കാളിദാസന്‍ പറയുന്നു. പുതിയ സിനിമയ്ക്കായി വണ്ണം കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛന് അഭിനയം പെട്ടെന്ന് വരും. ടൈമിംഗും കാര്യങ്ങളുമൊക്കെ പെട്ടാണ് വരുന്നത്. അത് ഒരുപാട് ഇഷ്ടമാണ്. കാറുകള്‍ തനിക്കൊരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനെപ്പോലെ ആനപ്രേമമുണ്ട്. പൊതുവെ ഫോണ്‍ അധികം ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാമില്‍ കുറേനേരം ചെലവഴിക്കുന്നതായി തോന്നാറുണ്ട്. അതിനാല്‍ത്തന്നെ അത്രയധികം ഉപയോഗിക്കാറില്ലെന്നും താരപുത്രന്‍ പറയുന്നു.
https://www.facebook.com/Malayalivartha