ബിഗ് ബോസ് ഹൗസില്‍ കയ്യാങ്കളിയും വാക്കേറ്റവും രൂക്ഷമാകുന്നു... ബിഗ് ബോസിനോട് പൊട്ടിത്തെറിച്ച് ഫുക്രു

ബിഗ് ബോസ് ഹൗസ് ദിവസം ചെല്ലുന്തോറും സംഭവബഹുലമാവുകയാണ്. കഴിഞ്ഞദിവസം ടാസ്‌കിന്റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ നേടിയ കോയിനുകളില്‍ രജിത്തിന്റെ മുഴുവന്‍ കോയിനും പവന്റെ കുറച്ചെണ്ണവും മോഷ്ടിക്കപ്പെട്ടിരുന്നു. ടാസ്‌ക് താല്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് തെറ്റിദ്ധരിച്ച രജിത്തും പവനും കോയിനുകള്‍ ബെഡില്‍ എല്ലാവരും കാണുന്ന തരത്തില്‍ ഇടുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ബിഗ് ബോസ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാതെ വിജയികളെ പ്രഖ്യാപിച്ചു. ഇതിനിടെ വലിയ സംഘര്‍ഷത്തിനാണ് ബിഗ് ബോസ് വേദിയായത്.
സൂരജിന്റെ കയ്യില്‍ നിന്ന് കോയിനുകള്‍ തട്ടിപ്പറിക്കാന്‍ പവന്‍ ശ്രമിക്കുന്നതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. സ്വന്തം കയ്യിലുള്ള നാണയം തട്ടിപ്പറിക്കുന്നത് ശരിയല്ല എന്ന് സൂരജ് വ്യക്തമാക്കി. പിന്നീട് എല്ലാവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിലേക്ക് എത്തി. ഇതുകണ്ട ഫുക്രു പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ ആരോഗ്യം വച്ച് കളിക്കേണ്ട ഇവിടെ എന്നായിരുന്നു ഫുക്രു പറഞ്ഞത്. പവന്‍ ശകാരവാക്കുകള്‍ പറഞ്ഞതോടെ എല്ലാവരും പ്രശ്‌നത്തില്‍ ഇടപെട്ടു. പവന്‍ കയ്യൂക്കുകൊണ്ട് സംസാരിക്കുന്നു, മോശം വാക്കുകള്‍ പറയുന്നുവെന്നൊക്കെയായിരുന്നു എല്ലാവരുടെയും പരാതി. ഇതിനിടയില്‍ ഫുക്രു ഇങ്ങനെയാണെങ്കില്‍ ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ബിഗ് ബോസേ എന്നെ ഇവിടെ കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതാണോ എന്നും ഒരാളെ പേടിച്ച് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഫുക്രു പൊട്ടിത്തെറിച്ചു.
https://www.facebook.com/Malayalivartha