ജോര്‍ദ്ദാനില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 'ആടു ജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തില്‍ മടങ്ങിയെത്തി... സ്വയം കാറോടിച്ച് താരം നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തി, ഇനിയുള്ള രണ്ടാഴ്ച സിനിമാ സംഘം നിരീക്ഷണത്തില്‍

ജോര്‍ദ്ദാനില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 'ആടു ജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കൊച്ചിയില്‍ വന്നിറങ്ങിയത്. ഇവരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജിനെ മാറ്റിയത്. സ്വയം കാറോടിച്ചാണ് താരം നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിയത്. സിനിമാ സംഘം ഇനിയുള്ള രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയണം.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്താണ് സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha