ക്വാറന്റൈന്‍ ജീവിതത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്...

കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണായതോടെ ജോര്‍ദാനില്‍ കുടുങ്ങിയ 'ആടുജീവിതം' സിനിമാസംഘം ഇന്നലെയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. കൊറോണ വൈറസ് പടരുന്നതിനിടെ കര്‍ഫ്യൂ പ്രഖ്യാപിച്ച ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയായിരുന്ന സംഘം ഇടയ്ക്കു നിന്നുപോയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തിരികെ മടങ്ങിയത്. സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും തന്നെ 14 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൃഥ്വിരാജ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പെയ്ഡ് ക്വാറന്റീനില്‍ ആണ്. ഇഷ്ടതാരത്തിന്റെ താല്പര്യപ്രകാരം ഒരു മിനി ജിം കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍. ഈ സന്തോഷം ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം.
https://www.facebook.com/Malayalivartha