നമ്മള്‍ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്;വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും,ആർക്കും വിമര്‍ശിക്കാന്‍ ഒരു അവകാശമില്ലെ!

സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിയാണ് സാനിയ.അതിൽ മിക്കതും സാനിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കാണ്.സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമര്‍ശകരുടെ കമന്റു കള്‍ എത്താറുണ്ട്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നാണ് സാനിയയുടെ അഭിപ്രായം.
നമ്മള്‍ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണെന്നും വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നമെന്നും സാനിയ ചോദിക്കുന്നു. തനിക്ക് വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും ആണെ ന്നും അതിനാല്‍ വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല എന്നും സാ നിയ പറയുന്നുണ്ട്. വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവര്‍ക്കു വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ ഒരു അവകാശമില്ലെന്നും സാനിയ പറയുന്നു.
https://www.facebook.com/Malayalivartha