കുഞ്ഞതിഥിയെ കാത്തിരിക്കാതെ ചിരഞ്ജീവി സര്‍ജ യാത്രയായി...

കന്നട താരം ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ കന്നട സിനിമാ ലോകവും ആരാധകരും. കുടുംബത്തിലേക്ക് വരാനിരുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ നില്‍ക്കാതെയുള്ള താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഏറെ സങ്കടകരമാണ്. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്ന് മാസം ഗര്‍ഭിണി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡ താരം യാഷ്, തമിഴ് സൂപ്പര്‍ താരവും ബന്ധുവുമായ അര്‍ജുന്‍ എന്നിവരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
https://www.facebook.com/Malayalivartha



























