ഞങ്ങള്‍ക്ക് അവനില്‍ നിന്നും കണ്ണെടുക്കാനാകുന്നില്ല... തഹാന്‍ ടൊവിനോ എന്ന് അവന് പേരിട്ടു... അവനെ ഹാന്‍ എന്ന് ഞങ്ങള്‍ വിളിക്കും; സന്തോഷ നിമിഷങ്ങൾ പങ്കു വെച്ച് ടൊവീനോ തോമസ്

ജൂണ്‍ ആറിനാണ് താന്‍ വീണ്ടും അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ തോമസ് അറിയിച്ചത്.
ഇപ്പോഴിതാ മകന്റെ പേരും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. മകന്റെ പേര് തഹാന്‍ ടൊവീനോ എന്നാണെന്നും 'ഹാന്‍' എന്നാണ് മകനെ വിളിക്കുകയെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഞങ്ങള്‍ക്ക് അവനില്‍ നിന്നും കണ്ണെടുക്കാനാകുന്നില്ല. തഹാന്‍ ടൊവിനോ എന്ന് അവന് പേരിട്ടു. അവനെ ഹാന്‍ എന്ന് ഞങ്ങള്‍ വിളിക്കും' എന്നാണ് മകനും മകള്‍ക്കും ഒപ്പമുള്ള സുന്ദരമായ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
2014 ലാണ് ടൊവീനോയുടെയും ലിഡിയയുടെയും വിവാഹം കഴിഞ്ഞത്. 2016ലാണ് മകള്‍ ഇസ പിറന്നത്.
റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' ആണ് ടൊവീനോയുടെ റിലീസിനായി തയ്യാറായി നില്‍ക്കുന്ന ചിത്രം.
https://www.facebook.com/Malayalivartha



























