വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..

ഒരു വൈറൽ കല്യാണത്തിന് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഛോട്ട സർക്കാർ എന്ന വിളിപ്പേരുള്ള ബിഹാറിലെ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹ വിശേഷങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ തലത്തിൽ ചർച്ചയാണ്. നവംബർ 25നായിരുന്നു അനന്ത് സിങ്ങിന്റെ ഇളയ മകൾ ശിവാംഗി സിങ്, ഋഷികേശ് കുമാറിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.നൂറടിയോളം വീതിയുള്ള പന്തലുകളാണ് ജെഡിയു നേതാവിന്റെ മകളുടെ വിവാഹത്തിനായി ഒരുക്കിയത്.
ഈ പന്തലിൽ അതിഥികൾ നിൽക്കുന്ന ഇടത്താണ് പിങ്ക് നിറത്തിലുള്ള പരവതാനിയിലൂടെ പാമ്പ് ഇഴഞ്ഞെത്തിയത്. വിവാഹ പന്തലിലേക്ക് പാമ്പ് എത്തിയതോടെ അതിഥികൾ ഭയന്ന് മാറി നിൽക്കുന്നതും കൂട്ടത്തിൽ ഒരു യുവാവ് മുന്നോട്ടു വന്ന് പാമ്പിനെ കൈ കൊണ്ട് പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. പലതവണ യുവാവ് പാമ്പിനെ കൈകൊണ്ട് പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. എന്നാൽ ഒടുവിൽ പാമ്പിന്റെ വാലിൽ തൂക്കിയെടുത്തു പന്തലിനു പുറത്തേക്ക് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവാഹത്തിനു എത്തിയ അതിഥികളിൽ ചിലർ മൊബൈലിൽ ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.മകളുടെ വിവാഹത്തിന് അനന്ത് സിങ് കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. രാഷ്ട്രീയ നേതാവിന്റെ കുടുംബം കഴിയുന്ന ലാഡ്മ ഗ്രാമത്തിൽ വച്ചാണ് വിവാഹം നടത്തപ്പെട്ടത്. വിഐപി അതിഥികൾക്ക് എത്തുന്നതിനായി ഹെലിപാഡും ഇവിടെ നിർമിച്ചു. വിവാഹ ആഘോഷങ്ങളിൽ അഞ്ച് ലക്ഷത്തോളം അതിഥികൾ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ.പട്നയെ ഇളക്കിമറിച്ച് എംഎല്‍എ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹം. ബുധനാഴ്ചയായിരുന്നു അത്യാഡംബരത്തോടെയുള്ള വിവാഹം.
സിആർപിഎഫ് കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകന് വരൻ ഋഷികേശ് കുമാറാണ് ശിവാംഗിയുടെ വരന്.വിവാഹത്തിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ ഒഴുകിയതോടെ നദ്വാന്, ലദ്മ ഗ്രാമത്തില്‍ ഗതാഗതകുരുക്ക് കിലോമീറ്റുകളോളം നീണ്ടു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വലിയ കുതിരപ്പന്തയം സുരക്ഷാ ആശങ്ക ഉയര്‍ത്തി. ബുധനാഴ്ച നടന്ന വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുതിരപ്പന്തയം കാണാനായി വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ആളുകൂടിയതോടെ പന്തയം കാണാനാവാത്തവര്‍ ഹൈ-വോൾട്ടേജ് വൈദ്യുതി ടവറുകളിലും പോസ്റ്റുകളിലും സമീപത്തെ മരങ്ങളിലും കയറിയത് ആശങ്ക പരത്തി.
ഗ്രൗണ്ടിലെ അനിയന്ത്രിതമായ ജനത്തിരക്കും സുരക്ഷാ ഭീഷണിയും കാരണം സെമി ഫൈനലിന് ശേഷം മത്സരം നിർത്തിവെക്കുകയും ഫൈനൽ മാറ്റിവെക്കുകയും ചെയ്തു. കുതിരപ്പന്തയത്തിൽ ഒന്നാം സമ്മാനമായി മഹീന്ദ്ര ഥാർ എസ്യുവി, രണ്ടാം സമ്മാനമായി മോട്ടോർ സൈക്കിൾ, മൂന്നാം സമ്മാനമായി സ്കൂട്ടർ എന്നിവയാണ് പ്രഖ്യാപിച്ചിരുന്നത്.മൊകാമ മേഖലയിൽ സര്‍ക്കാരിനെക്കാൾ വലിയ സ്വാധീനമുള്ള നേതാവാണ് അനന്ത് സിങ്. ബിഹാറിലെ 'ഛോട്ടേ സർക്കാർ' അല്ലെങ്കിൽ 'ദാദ' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പ്രദേശവാസികളുടെ തർക്കങ്ങളിലും പ്രാദേശിക പ്രശ്നങ്ങളിലും ഇടപെടും. മൊകാമയില്‍ അനന്ദ് സിങ്ങിന്റെ വാക്കുകൾക്ക് സർക്കാർ ഉത്തരവുകൾക്ക് സമാനമായ പ്രധാന്യമാണുള്ളത്. അനന്ത് സിങ്ങിന്റെ മൂത്ത സഹോദരൻ ദിലീപ് സിങ് 'ബഡെ സര്‍ക്കാര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha

























