Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ

26 NOVEMBER 2026 06:16 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസിലും കെപിസിസിയിലും അനുദിനം വഷളായി കൊണ്ടിരിക്കുന്ന തമ്മിൽ തല്ല് മുഖ്യമന്ത്രി വി ഡി സതീശന്റെ കരങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അന്ത്യശാസനവുമായി കോൺഗ്രസ് ഹൈക്കമാന്റിനെ സമീപിക്കാൻ തീരുമാനിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനവും വിഡി സതീശന്റെ നോമിനിക്ക് നൽകാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്റ് നീങ്ങുന്നതായാണ് റിപ്പോർട്ട്. സതീശനെ സഹായിക്കാനാണ് ഹൈക്കമാന്റ് നീക്കം.


സംസ്ഥാന കോൺഗ്രസിലെ സംഘടനാപരമായ തർക്കങ്ങൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാൻ എഐസിസി തീരുമാനിച്ചു. മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.


സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇനിയും കെപിസിസി പുനഃസംഘടന വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.


മന്ത്രിസഭയും പാർട്ടിയും തമ്മിൽ ഏകോപനമില്ലെന്ന പരാതികളും ഘടകകക്ഷികളുടെ അതൃപ്തിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അടക്കമുള്ളവരുടെ വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘടന വേഗത്തിലാക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നത്. നിലവിൽ കെപിസിസി പ്രസിഡന്റ് തന്നെയാണ് വൈദ്യുതി മന്ത്രിയായി മന്ത്രിസഭയിൽ ഉള്ളത്. ഈ സാഹചര്യത്തിൽ അധ്യക്ഷസ്ഥാനം മാറണമെന്ന ആവശ്യം ആറുമാസം മുമ്പ് തന്നെ ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല.


അധ്യക്ഷ സ്ഥാനത്തേക്ക് അര ഡസനിലേറെ നേതാക്കള്‍ പരിഗണനയിലുണ്ട്. വനിതാ അധ്യക്ഷ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. റവന്യൂ മന്ത്രി എപി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, എം എം ഹസ്സന്‍, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ തുടങ്ങിയവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. അതേസമയം തന്നെ ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.


ഡിസംബർ പകുതിയോടെ കെപിസിസി അധ്യക്ഷനെയും 14 ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് എഐസിസി ഒരുങ്ങുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം പ്രിയങ്ക ഗാന്ധിയുടെ നിലപാടും അധ്യക്ഷ തെരഞ്ഞെടുപ്പ് തീരുമാനത്തിൽ നിർണായകമാകും. ഭരണം ലഭിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളും എതിർപ്പുകളും പൊട്ടിത്തെറിയിലേക്ക് പോകാത്ത വിധത്തിൽ, പാർട്ടിക്ക് ക്ഷീണം സംഭവിക്കാത്ത ഒത്തുതീർപ്പ് തീരുമാനമായിരിക്കും ഹൈക്കമാൻഡിൽ നിന്നുണ്ടാകുക എന്നാണ് വിലയിരുത്തൽ. ഇതിൽ പ്രിയങ്കയാണ് സതീശനെ പൂർണമായും സഹായിക്കുന്നത്


ഷാഫി പറമ്പിലിനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുസ്ലിം ലീഗിന് താത്പര്യമില്ല. അങ്ങനെ വന്നാൽ അത് മറ്റൊരു ആര്യാടനാകുമെന്നും ലീഗ് സംശയിക്കുന്നു. സമുദായത്തിനുള്ളിലെ സ്വാധീനത്തെയും രാഷ്ട്രീയ സമവാക്യങ്ങളെയും ഈ തീരുമാനം ബാധിക്കുമോ എന്ന ചിന്ത ലീഗ് നേതൃത്വത്തിനുണ്ടായതായി പറയപ്പെടുന്നു. വടകര ലോക്‌സഭാ സീറ്റ് ഒഴിഞ്ഞ് ഷാഫി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്നത് ലീഗിന് വെല്ലുവിളിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.സതീശനാകട്ടെ ഷാഫിയെ കെ പി സി സിയിൽ എത്തിക്കുന്നതിൽ ഒരു താൽപര്യമില്ല.


തന്റെ നിലപാടുകള്‍ സുരക്ഷിതമാക്കാന്‍ മുസ്ലിം ലീഗിന്റെ പിന്തുണ പ്രധാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കരുതുന്നുണ്ട്. ലീഗിനെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചുവന്നതെന്നും ഈ പശ്ചാത്തലത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനപിന്തുണയും ഇതിന് പ്രേരകമായെന്നാണ് കരുതപ്പെടുന്നത്. മുസ്ലിം സമുദായത്തിനുള്ളില്‍ ലീഗിന് നിലവിലുള്ള ആധികാരിക സ്വാധീനത്തിന് ഷാഫിയുടെ ഉയര്‍ച്ചയിലൂടെ കോട്ടം തട്ടുമോ എന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തെ അലട്ടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗിന്റെ താല്പര്യങ്ങള്‍ പഴയതുപോലെ സംരക്ഷിക്കപ്പെടുന്നില്ലെന്നും വിലപേശല്‍ ശേഷി കുറഞ്ഞുവെന്നുമുള്ള പരാതിയും ലീഗ് ക്യാമ്പിലുണ്ട്. ലീഗിനെ മാത്രം പരിഗണിച്ച് വി.ഡി. സതീശന്‍ മുന്നോട്ടു പോകുന്നതില്‍ കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ഈ സമവാക്യങ്ങള്‍ക്കിടയിലാണ് ഷാഫിയെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള ആലോചനകള്‍ ശക്തിപ്പെട്ടത്.


കഴിഞ്ഞ പത്ത് വര്‍ഷം അധികാരമില്ലാതെ നിന്ന ഘട്ടത്തില്‍ മുസ്ലിം വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയേക്കുമോ എന്ന ഭയത്താല്‍ ലീഗിന്റെ രാഷ്ട്രീയ സമീപനങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നതായി വിലയിരുത്തപ്പെടുന്നു. വ്യത്യസ്ത ശക്തികള്‍ ലീഗില്‍ സ്വാധീനം ചെലുത്തിയെന്ന നിരീക്ഷണവും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മതത്തിനപ്പുറം രാഷ്ട്രീയത്തോട് താല്പര്യമുള്ള മോഡറേറ്റ് മുസ്ലിമുകളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ ഷാഫിയുടെ നേതൃത്വം സഹായിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. വടകര ഒഴിഞ്ഞ് ഷാഫി സജീവമാകുന്നത് ലീഗ് അണികളെ പോലും സ്വാധീനിച്ചേക്കാമെന്ന ഭയമാണ് ലീഗ് നേതൃത്വത്തെ ജാഗരൂകരാക്കിയത്. കാസര്‍കോട് മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലനില്‍പ്പിനും സ്വാധീനത്തിനും മുസ്ലിം ലീഗിന്റെ പിന്തുണ അനിവാര്യമാണെന്ന വ്യക്തമായ കണക്കുകൂട്ടല്‍ രാജ്മോഹന്‍ ഉണ്ണിത്താനുണ്ട്. ലീഗിനെ പ്രീതിപ്പെടുത്തുന്ന നിലപാടുകള്‍ തുടര്‍ന്നുവന്ന ഉണ്ണിത്താന്‍, ലീഗിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം വി.ഡി. സതീശന്റെ മൗനപിന്തുണ കൂടി ലഭിച്ചതോടെ ഉണ്ണിത്താന്‍ കൂടുതല്‍ ആക്രമണോത്സുകനായി മാറിയെന്നും നിരീക്ഷിക്കപ്പെടുന്നു.


കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും നേതാക്കളുടെ പരസ്യപ്രതികരണങ്ങളും പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാഫി പറമ്പിലിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നിലെ കാരണങ്ങള്‍ വിശദമായി പരിശോധിക്കപ്പെടുന്നു. അധികാരവടംവലികളും സംഘടനാ തലത്തിലെ നീക്കങ്ങളും ഈ വിഷയത്തോട് ചേര്‍ത്ത് വിലയിരുത്തപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനെ മാറ്റാനുള്ള നീക്കങ്ങളും കെ.പി.സി.സി. അധ്യക്ഷ പദവിയെ ചൊല്ലിയുള്ള മത്സരങ്ങളും പാര്‍ട്ടിയില്‍ സജീവമാണെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാമര്‍ശങ്ങളും ഉയര്‍ന്നുവന്നത്. തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയാണ് നടന്നതെന്നതിനെക്കുറിച്ച് വിവിധ വിലയിരുത്തലുകള്‍ നിലനില്‍ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (18 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (23 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (27 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (36 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (37 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (51 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (58 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends