Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

26 NOVEMBER 2026 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്

വിവാഹിതയാണ്... ഏഴുവയസ്സുള്ള ഒരു മകളുടെ അമ്മയാണ്... സ്വന്തമായി ഒരു ജോലിയുമുണ്ട്. പക്ഷേ അതൊന്നും ലോകസുന്ദരി പട്ടം നേടാനുള്ള അവരുടെ ആഗ്രഹത്തിന് തടസ്സമായില്ല. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 27കാരി. വിവാഹിതയായ ഒരു സ്ത്രീക്കും അമ്മയായ ഒരു സ്ത്രീക്കും ലോകസുന്ദരിയാകാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് പ്യൂർട്ടോ റിക്കോക്കാരിയായ ജെന്നിഫർ ബാരെറ്റോ.

2026ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിച്ച ജെന്നിഫറിന്റെ നേട്ടം വ്യക്തിപരമായൊരു വിജയത്തിനപ്പുറം ചരിത്രപരമായൊരു പ്രഖ്യാപനം കൂടിയാണ്. കാരണം മിസ് യൂണിവേഴ്സ് ചരിത്രത്തിൽ ആദ്യമായാണ് വിവാഹിതയും അമ്മയുമായ ഒരു വനിത ലോകസുന്ദരി പട്ടം സ്വന്തമാക്കുന്നത്. സ്വന്തം നാട്ടിൽ, പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ജെന്നിഫർ കിരീടമണിഞ്ഞത്. ഇതോടെ പ്യൂർട്ടോ റിക്കോയ്ക്ക് ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടവും ലഭിച്ചു.

എന്നാൽ ഈ വിജയത്തിന് പിന്നിൽ സൗന്ദര്യം മാത്രമായിരുന്നില്ല. വിദ്യാഭ്യാസവും ജോലിയോടുള്ള ആത്മാർഥതയും കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവുമെല്ലാം ചേർന്നൊരു ജീവിതകഥയുണ്ട്.

മനഃശാസ്ത്രത്തിലും സാമൂഹിക സേവനത്തിലുമാണ് ജെന്നിഫർ തന്റെ അക്കാദമിക് മികവ് തെളിയിച്ചത്. കെന്റക്കിയിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ അവർ പിന്നീട് സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കി. ട്രോമാ ഇടപെടൽ, കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ, ആത്മഹത്യാ പ്രതിരോധം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനവും നേടി.

2021 മുതൽ അമേരിക്കൻ സൈനിക വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ് ജെന്നിഫർ. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ സൈനിക കുടുംബങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കും പിന്തുണ നൽകുന്ന ജോലികളിൽ അവർ പങ്കാളിയായി. ഗാർഹിക പീഡനവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും തടയുന്നതിനുള്ള ബോധവത്കരണവും ഇടപെടലുകളും അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു. പിന്നീട് പ്രിവൻഷൻ സ്പെഷ്യലിസ്റ്റായി കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള ചുമതലയിലേക്കും എത്തി.

ഇതിനിടെയാണ് സൗന്ദര്യമത്സരങ്ങളോടുള്ള താൽപര്യം വലിയൊരു സ്വപ്നമായി വളരുന്നത്. 2025ലെ വേനൽക്കാലത്താണ് ദേശീയതലത്തിലുള്ള മത്സരത്തിനായി തയ്യാറെടുപ്പ് തുടങ്ങിയത്. 2026 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ റൺവേ പരിശീലനാനുഭവം. ജൂൺ 25ന് മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ പട്ടം നേടി രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും സ്വന്തമാക്കി. തുടർന്ന് മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കും മത്സരഘട്ടങ്ങൾക്കും ശേഷമാണ് ലോകകിരീടത്തിലേക്ക് എത്തിയത്.

ഇതിനിടെ കുടുംബജീവിതവും ജോലിയും ഉപേക്ഷിച്ചുകൊണ്ടായിരുന്നില്ല ഈ യാത്ര. ഭർത്താവ് ജീൻ കാർലോസ് ബാരെറ്റോയുടെയും ഏഴുവയസ്സുകാരിയായ മകൾ പെനലോപ്പിന്റെയും പിന്തുണയും കരുത്തായി. ഒരു അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്വന്തം സ്വപ്നത്തിനും അവർ സമയം കണ്ടെത്തി. വിവാഹവും മാതൃത്വവും ഒരു സ്ത്രീയുടെ കഴിവുകളെ പരിമിതപ്പെടുത്തുന്നില്ലെന്ന സന്ദേശമാണ് ജെന്നിഫറിന്റെ വിജയം ലോകത്തിന് നൽകുന്നത്.

2023 മുതലാണ് മിസ് യൂണിവേഴ്സ് സംഘാടകർ വിവാഹിതരായ സ്ത്രീകൾക്കും അമ്മമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. അതിനുമുമ്പ് വിവാഹിതരാകാത്തവർക്കും കുട്ടികളില്ലാത്തവർക്കുമായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നിയമത്തിൽ മാറ്റം വന്നെങ്കിലും ആ മാറ്റത്തിന്റെ ചരിത്രപരമായ നേട്ടം സ്വന്തമാക്കാൻ മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.

ആ കാത്തിരിപ്പിനാണ് ഇപ്പോൾ ജെന്നിഫർ ബാരെറ്റോയുടെ വിജയത്തിലൂടെ അവസാനമായിരിക്കുന്നത്. മത്സരവേദിയിൽ സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിച്ചാണ് അവർ ലോകത്തിന്റെ നെറുകയിൽ എത്തിയത്.

വിവാഹിതയായതുകൊണ്ടോ അമ്മയായതുകൊണ്ടോ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാനാവില്ല. കുടുംബവും കരിയറും വ്യക്തിപരമായ ആഗ്രഹങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ജെന്നിഫർ. ഏഴുവയസ്സുകാരിയായ മകളുടെ അമ്മയിൽനിന്ന് ലോകസുന്ദരിയിലേക്കുള്ള ഈ യാത്ര അതുകൊണ്ടുതന്നെ ഒരു കിരീടനേട്ടം മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീകൾക്കുള്ള വലിയൊരു പ്രചോദനം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (9 minutes ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (29 minutes ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (10 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (11 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (11 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (11 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (11 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (12 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (12 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (14 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (14 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (14 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (15 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (15 hours ago)

Malayali Vartha Recommends