Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..

26 NOVEMBER 2026 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

പെട്രോളിയം ഉത്‌പന്നങ്ങൾ കയറ്റിവന്ന വാഹനം മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 മരണം. 21 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഈജിപ്‌തിലെ പ്രധാന റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഗിസയിലെ അൽ വറാഖ് ജില്ലയിൽ ഒരു തുരങ്കത്തിന് മുകളിലായിരുന്നു സംഭവം. തീപിടിത്തത്തിൽ കാറുകളും മോട്ടോർസൈക്കിളുകളുമുൾപ്പെടെ 27 വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു.മരണസംഖ്യയും നാശനഷ്ടങ്ങളും ക്യത്യമല്ലെന്നും കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. അപകടത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുകയും ചൂടും അനുഭവപ്പെട്ടിരുന്നു.

ഗ്രേറ്റർ കെയ്‌റോയിലുടനീളമുള്ള പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുകയും കെയ്‌റോ, ഗിസ, ഖല്യുബിയ എന്നീ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഗതാഗത ഇടനാഴിയാണ് റിംഗ് റോഡ്. ഈജിപ്തിൽ റോഡപകടങ്ങൾ പതിവാണെന്ന് അധികൃതർ പറയുന്നു. അമിത വേഗത, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാത്തത്, മോശം റോഡ് എന്നിവയാണ് ഇതിന് കാരണമാകുന്ന ഘടകങ്ങൾ. കണക്കുകൾ പ്രകാരം, ഈജിപ്തിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2024ൽ 5,260 ഉം 2025ൽ 10.8 ശതമാനം വർദ്ധിച്ച് 5,829 ആയിരുന്നു.തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയായ കെയ്റോയിലെ റിംഗ് റോഡില്‍ വെച്ചാണ് ഇന്ധനം നിറച്ച ട്രക്ക് മറിഞ്ഞതും തീപിടുത്തം ഉണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ജനസാന്ദ്രതയേറിയ അല്‍-വറാഖ് പ്രദേശത്തിന് മുകളില്‍ വലിയ അഗ്‌നിഗോളവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ എ.എഫ്.പി പുറത്തുവിട്ടു. പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കത്തിനശിച്ച കാറുകളുടെയും, ട്രക്കിന്റെ അവശിഷ്ടങ്ങളിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിശമന സേനാംഗങ്ങളുടെയും ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധനകള്‍ നടത്തിവരികയാണ്. അപകടകാരണം അറിയുന്നതിനായി അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള ജനവാസ മേഖലകളുള്ള ഈജിപ്തില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫയര്‍ എസ്‌കേപ്പുകള്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍, അലാറങ്ങള്‍എന്നിവ പലയിടത്തും കുറവാണ്.

കൂടാതെ ഇടുങ്ങിയ റോഡുകള്‍ ദുരന്തസ്ഥലങ്ങളിലേക്ക് ഫയര്‍ എഞ്ചിനുകള്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്നു.അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങളുടെ മോശം അറ്റകുറ്റപ്പണികള്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ കാരണം രാജ്യത്ത് വാഹനാപകടങ്ങളും പതിവാണ്. ഈജിപ്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം റോഡപകടങ്ങളില്‍ ഏകദേശം 6,000 പേര്‍ മരിച്ചു. അതിന് തൊട്ടുമുമ്പുള്ള വര്‍ഷം 5,200-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓഗസ്റ്റില്‍ വടക്കന്‍ ഈജിപ്തില്‍ കര്‍ഷകത്തൊഴിലാളികളുമായി പോയ രണ്ട് പിക്കപ്പ് ട്രക്കുകള്‍ കൂട്ടിയിടിച്ച് കൗമാരക്കാരടക്കം കുറഞ്ഞത് 18 പേര്‍ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (8 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (21 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (32 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (52 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (1 hour ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (6 hours ago)

Malayali Vartha Recommends