അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സുവർണ കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ ഏറ്റവും ഒടുവിലായി പുറത്തു വിട്ട ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. നവംബർ 24 ന് എഫ്ഐഎച്ച് പുറത്തുവിട്ട പട്ടികയിൽ ലോക ഹോക്കിയിലെ കരുത്തരായ നെതർലാൻഡ്സ് ഒന്നാം സ്ഥാനം നിലനിർത്തി.
അതേസമയം അർജന്റീന രണ്ടാം സ്ഥാനത്തും ബെൽജിയം മൂന്നാം സ്ഥാനത്തുമായി മികവ് നേടി. സ്പെയിനാണ് ലോക പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 2023 ൽ എഫ് ഐ എച്ച് ലോക റാങ്കിങ് സംവിധാനം ഔദ്യോഗികമായി നിലവിൽ വന്ന ശേഷം ഇന്ത്യൻ വനിതാ ടീം ആദ്യമായാണ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് ചരിത്രം കുറിക്കുന്നത്.
അടുത്തിടെ ജപ്പാനിൽ സമാപിച്ച ഏഷ്യൻ ഗെയിംസിലെ സുവർണ നേട്ടമാണ് ഇന്ത്യയെ ഈ പദവിയിലേക്ക് ഉയർത്തിയത്. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ ചൈനയെ പരാജയപ്പെടുത്താണ് ഇന്ത്യൻ വനിതകൾ ഈ നേട്ടം കൈവരിച്ചത്.
"
https://www.facebook.com/Malayalivartha

























